Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരി മരുന്നുമായി...

ലഹരി മരുന്നുമായി യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
ലഹരി മരുന്നുമായി യുവാവ് അറസ്​റ്റില്‍
cancel
മട്ടന്നൂര്‍: ഒമ്പതുഗ്രാം അതിമാരക ലഹരിമരുന്നായ മെത്തലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റാമിനുമായി യുവാവ് അറസ്​റ്റില്‍. എക്‌സൈസ് എന്‍ഫോഴ്‌സ്‌മൻെറ്​ ആൻഡ്​​ നാർകോട്ടിക്ക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സുദേവ​ൻെറ നേതൃത്വത്തില്‍ ഇരിക്കൂര്‍ നിടുവള്ളൂരില്‍ നടത്തിയ റെയ്ഡിലാണ് ഇരിക്കൂര്‍ സ്വദേശി കെ.ആര്‍. സാജിദ് (34) ബൈക്ക് സഹിതം അറസ്​റ്റിലായത്. പുതുവര്‍ഷാഘോഷത്തിന് ലഹരി ആവശ്യക്കാരായ യുവാക്കളുടെ എണ്ണമെടുത്ത് വിതരണത്തിന് തയാറെടുത്തപ്പോഴാണ് സാജിദ് എക്‌സൈസി​ൻെറ വലയിലകപ്പെട്ടതെന്നും ഈ ലഹരിമരുന്ന് രണ്ടുഗ്രാം മാത്രം കൈവശംവെച്ചാല്‍ പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്നും ഉദ്യോഗസ്​ഥര്‍ വെളിപ്പെടുത്തി. എക്‌സൈസ് ഓഫിസര്‍മാരായ സി.കെ. ബിജു, സജിത്ത് കണ്ണിച്ചി, പി.സി. പ്രഭുനാഥ്, കെ. ഇസ്മായില്‍, എക്‌സൈസ്‌ കമീഷണര്‍ സ്‌ക്വാഡ് അംഗം പി. ജലീഷ്, എക്‌സൈസ് ഷാഡോ കെ. ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മോളി, എക്സ്​റ്റസി, എം എന്നീ ചെല്ലപ്പേരുകളിലറിയപ്പെടുന്നതാണ് ഈ ലഹരി മരുന്ന്. ഒരുമാസം മുമ്പ് കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ അന്‍സാരി ബീഗുവിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഒരു മാസമായി ഇരിക്കൂര്‍ ടൗണും പരിസരവും എക്‌സൈസി​ൻെറ സ്‌പെഷല്‍ സ്‌ക്വാഡും ഷാഡോ ടീമും രഹസ്യ നിരീക്ഷണം നടത്തുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story