Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2020 12:00 AM GMT Updated On
date_range 31 Dec 2020 12:00 AM GMTതൊഴിലില്ലായ്മ: ആയിരം തൊഴിൽ സംരംഭങ്ങൾ തുടങ്ങും -പി.പി. ദിവ്യ
text_fieldsbookmark_border
കണ്ണൂർ: യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ആയിരം തൊഴിൽ സംരംഭങ്ങൾ തുടങ്ങുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ. ജില്ല പഞ്ചായത്ത് പ്രസിഡൻറായി ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പി.പി. ദിവ്യ. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന വികസനമാണ് നടപ്പാക്കുക. കുട്ടികൾ മുതൽ വയോജനങ്ങൾ വരെ എല്ലാവർക്കും ജില്ല പഞ്ചായത്തിൻെറ കരുതലുണ്ടാവും. വൈവിധ്യമാർന്ന പദ്ധതികളിലൂടെ മുഴുവൻ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കും. പഞ്ചായത്തുകളിലെ സ്പോർട്സ് കൗൺസിലുകളുടെ പ്രവർത്തനം സജീവമാക്കും. രാജ്യം ശ്രദ്ധിക്കുന്ന ടൂറിസം പദ്ധതി തുടങ്ങും. ജനുവരിയിൽ ഫാം ടൂറിസത്തിന് തുടക്കമിടും. കുട്ടികളിൽ മതേതര ബോധം ഊട്ടിയുറപ്പിക്കുന്നതിനും നല്ല പൗരന്മാരായി വളർത്തിയെടുക്കുന്നതിനുമുള്ള വിദ്യാഭ്യാസം നൽകുമെന്നും ദിവ്യ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story