Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിയാരം ഷീബയും...

പരിയാരം ഷീബയും ബാബുരാജും നയിക്കും

text_fields
bookmark_border
തളിപ്പറമ്പ്: പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി എൽ.ഡി.എഫിലെ ടി. ഷീബയെയും വൈസ് പ്രസിഡൻറായി പി.പി. ബാബുരാജിനെയും തെരഞ്ഞെടുത്തു. യു.ഡി.എഫ് അംഗം 15ാം വാർഡിലെ ദൃശ്യ ദിനേശൻ വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല. യു.ഡി.എഫിലെ പി. സാജിദ ടീച്ചറെയാണ് ഷീബ, ആറിനെതിരെ 11 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. നാലാം വാർഡായ ചെറിയൂരിൽനിന്നാണ് ഷീബ ഭരണസമിതിയിലെത്തിയത്. കഴിഞ്ഞ ഭരണസമിതിയിൽ വിദ്യാഭ്യാസ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗമായ ഇവർ എൽ.ഐ.സി ഏജൻറാണ്. ഭർത്താവ്: അശോകൻ. രണ്ടു മക്കൾ. വൈസ് പ്രസിഡൻറായി വിജയിച്ച ബാബുരാജ് ഒന്നാം വാർഡായ വായാട് നിന്നുള്ള അംഗമാണ്. യു.ഡി.എഫിലെ പി.വി. സജീവനെയാണ് തോൽപിച്ചത്. രണ്ടാം തവണ പഞ്ചായത്തംഗമാവുന്ന ഇദ്ദേഹം സി.പി.എം തിരുവട്ടൂർ ലോക്കൽ കമ്മിറ്റി അംഗവും കർഷകത്തൊഴിലാളി യൂനിയൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവുമാണ്. പരിയാരം സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്​ ഐ.ആർ.പി.സി തളിപ്പറമ്പ് സോണൽ കമ്മിറ്റി അംഗവുമാണ്. ഭാര്യ: ഷൈലജ. രണ്ടു മക്കളുണ്ട്.
Show Full Article
TAGS:
Next Story