Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാവോവാദി സൂര്യ...

മാവോവാദി സൂര്യ റിമാൻഡിൽ

text_fields
bookmark_border
തലശ്ശേരി: സർക്കാറിനെതിരെ സായുധ വിപ്ലവത്തിന് പ്രേരിപ്പിക്കുകയും കേളകം ശാന്തിഗിരി കോളിത്തട്ടിലെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്​തുവെന്ന കേസിൽ കുറ്റാരോപിതനായ ആന്ധ്ര സ്വദേശി കമ്പംപടി ചൈതന്യ എന്ന സൂര്യയെ (25) ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തലശ്ശേരി കോടതിയിൽ ഹാജരാക്കി. അഡീഷനൽ ജില്ല ജഡ്​ജി എം. തുഷാർ പ്രതിയെ ജനുവരി 25 വരെ റിമാൻഡ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. കഴിഞ്ഞ ഏപ്രിൽ 28നാണ് കേസിനാസ്​പദമായ സംഭവം. അന്ന്​ സൂര്യയടക്കം നാലു പ്രതികൾ സംഘം ചേർന്ന് വീട്ടിൽ തോക്കുമായെത്തി വീട്ടുസാധനങ്ങൾ ആവശ്യപ്പെടുകയും വീട്ടുകാരെ നിരോധിത സംഘടനയിൽ ചേരാൻ നിർബന്ധിക്കുകയും ചെയ്​തുവെന്നാണ് കേസ്. മറ്റൊരു കേസിൽ എറണാകുളത്തായിരുന്ന പ്രതിയെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം തലശ്ശേരിയിലെത്തിച്ചു. രാത്രിയിൽ ടൗൺ പൊലീസ് സ്​റ്റേഷനിൽ പാർപ്പിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story