തലശ്ശേരി: കൗൺസിൽ അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ തലശ്ശേരി നഗരം കൂടുതൽ സൗന്ദര്യവത്കരിക്കുന്ന പദ്ധതിക്ക് മുൻഗണന നൽകുമെന്ന് തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനറാണി. തലശ്ശേരി പ്രസ്ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അവർ. ചരിത്ര പ്രാധാന്യമുള്ള നഗരമെന്ന നിലയിൽ തൻെറ സ്വപ്നമാണിതെന്നും അവർ പറഞ്ഞു. പൈതൃകനഗരിയായ തലശ്ശേരിയുടെ പ്രൗഢി എക്കാലവും കാത്തുസൂക്ഷിക്കാൻ കഴിയണം. ശുചിത്വവും സൗന്ദര്യവുമുള്ള പട്ടണമായി തലശ്ശേരിയെ മാറ്റണം. കാര്യങ്ങൾ പഠിച്ചതിനുശേഷം ഇക്കാര്യത്തിൽ എല്ലാവരുമായി കൂടിയാലോചിച്ച് തീരുമാനങ്ങൾ കൈക്കൊള്ളും. ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരിൽ പരിചയസമ്പന്നരും പുതുമുഖങ്ങളുമുണ്ട്. എന്നാൽ, എല്ലാവരും അവരവരുടെ വാർഡുകളിൽ സുപരിചിതരായതിനാൽ കൗൺസിലിൻെറ സുഗമമായ പ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാവില്ല -നഗരസഭാധ്യക്ഷ പ്രതീക്ഷ പ്രകടിപ്പിച്ചു. അനധികൃത പാർക്കിങ്, ഗതാഗതക്കുരുക്ക്, മാലിന്യ പ്ലാൻറുകളുടെയും സി.സി.ടി.വികളുടെയും അഭാവം, ഷീ ടോയ്ലറ്റുകൾ, അമ്മയും കുഞ്ഞും ആശുപത്രി, ജൂബിലി ഷോപ്പിങ് കോംപ്ലക്സിൻെറ ശോച്യാവസ്ഥ, ഡസ്റ്റ് ബിൻ സംവിധാനം തുടങ്ങിയ കാര്യങ്ങൾ മുഖാമുഖത്തിൽ മാധ്യമ പ്രവർത്തകർ ഉന്നയിച്ചു. പ്രസിഡൻറ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. സിറാജുദ്ദീൻ സ്വാഗതവും വൈസ് പ്രസിഡൻറ് രഷ്ന ദാസ് നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2020 12:02 AM GMT Updated On
date_range 2020-12-30T05:32:32+05:30തലശ്ശേരിയുടെ സൗന്ദര്യവത്കരണത്തിന് ഉൗന്നൽ നൽകും
text_fieldsNext Story