Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസൂക്ഷിച്ചോ;...

സൂക്ഷിച്ചോ; പ്ലാസ്​റ്റിക് ബാഗുകള്‍ക്ക് പിടിവീഴും

text_fields
bookmark_border
കണ്ണൂർ: പ്ലാസ്​റ്റിക് കാരിബാഗുകളുടെ ഉപയോഗവും വില്‍പനയും ഏറിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കി നിരോധിത പ്ലാസ്​റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കാന്‍ ശുചിത്വമാലിന്യ സംസ്‌കരണ ജില്ല ഏകോപന സമിതി യോഗം തീരുമാനിച്ചു. വിപണിയില്‍നിന്ന് അപ്രത്യക്ഷമായ 30 എം.എം കാരി ബാഗുകള്‍ പോലും ഇപ്പോള്‍ സുലഭമായ സാഹചര്യത്തിലാണ് നടപടി കർശനമാക്കാൻ തീരുമാനം. ജില്ലതലത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡി​ൻെറ ചുമതലയില്‍ സ്‌ക്വാഡ് രൂപവത്​കരിച്ച് പ്രധാന കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. നിരവധി കാമ്പയിനുകളിലൂടെ ഒരു പരിധി വരെ നിരോധിത പ്ലാസ്​റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രണ വിധേയമാക്കിയിരുന്നു. എന്നാല്‍, കോവിഡ് രോഗവ്യാപന സമയത്ത് ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാമെന്ന ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണയാണ് വ്യാപകമായ ഉപയോഗത്തിനും വില്‍പനക്കും വഴിവെച്ചതെന്ന്​ യോഗം വിലയിരുത്തുന്നു. ഇൗവർഷം ജനുവരി ഒന്നു മുതലാണ്​ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്​റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഉത്തരവിറങ്ങി ഒരു വര്‍ഷം പിന്നിടുമ്പോഴും കടകളില്‍ കാരിബാഗുകളടക്കം സുലഭമായി വില്‍ക്കുന്ന സാഹചര്യത്തിലാണ് പരിശോധന കടുപ്പിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരോട് അവരവരുടെ പഞ്ചായത്ത്/ നഗരസഭ പരിധിയില്‍പെടുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധന നടത്താന്‍ യോഗം നിര്‍ദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story