കേളകം: ബിന്ദു ജ്വല്ലറിയിലെ മോഷണശ്രമവും മണത്തണയിലെ മലഞ്ചരക്ക് കടയും കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ഇരിട്ടി പയഞ്ചേരി മുക്കിലെ കരിമ്പനയ്ക്കല്‍ രാജേഷ് (31) ആണ് പിടിയിലായത്. നവംബര്‍ 25ന് നരിക്കുനിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ കൊടുവള്ളി പൊലീസാണ് ഇയാളെ പിടികൂടിയത്. രണ്ടു പേരെ മുമ്പ് കേളകം പൊലീസ് പിടികൂടിയിരുന്നു. അഞ്ചംഗ കവര്‍ച്ച സംഘത്തില്‍ ഇനി രണ്ടു പേരെ കൂടി പിടികൂടാന്‍ ഉണ്ട്. ഇവര്‍ സംസ്ഥാനം വിട്ടതായി സൂചനയുണ്ട്. കേളകം എസ്.എച്ച്.ഒ പി.വി. രാജൻെറ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തുന്നത്. നവംബര്‍ 29 ന് പുലര്‍ച്ചയാണ് കേളകത്തും മണത്തണയിലും പ്രതികൾ കുറ്റകൃത്യം നടത്തിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2020 11:59 PM GMT Updated On
date_range 2020-12-29T05:29:32+05:30വ്യാപാര സ്ഥാപനങ്ങളിലെ കവര്‍ച്ച: പ്രതി പിടിയില്‍
text_fieldsNext Story