പയ്യന്നൂർ: കൃഷിയും കാർഷിക വിപണിയും സംഭരണവും കോർപറേറ്റ് നിയന്ത്രണത്തിലാക്കുന്ന കർഷക വിരുദ്ധ കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി അതിർത്തിയിൽ ലക്ഷക്കണക്കിന് കർഷകർ ഒരു മാസമായി നടത്തുന്ന ഐതിഹാസിക സമരത്തിന് ഐക്യദാർഢ്യവുമായി പയ്യന്നൂരിൽ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ അന്നം മുട്ടിക്കുന്ന മോദി സർക്കാറിനെതിരെ കിണ്ണം മുട്ടി സമരം നടന്നു. പ്രധാനമന്ത്രി മൻകീ ബാത് നടത്തുന്ന സമയത്ത് രാജ്യവ്യാപകമായി കർഷർ നടത്തുന്ന പാത്രം കൊട്ടി പ്രതിഷേധത്തിൻെറ ഭാഗമായാണ് പയ്യന്നൂരിൽ ഐക്യദാർഢ്യ സമരം നടന്നത്. ഗാന്ധി പാർക്കിൽനിന്നും ആരംഭിച്ച മുട്ടിക്കൊണ്ടുള്ള പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു. കർഷക പ്രക്ഷോഭ ഐക്യദാർഢ്യ സമിതി പ്രവർത്തകരായ ടി.പി. പത്മനാഭൻ മാസ്റ്റർ, എൻ. സുബ്രഹ്മണ്യൻ, എം. സുൽഫത്ത്, പി.ടി. മനോജ് വിനോദ് കുമാർ രാമന്തളി, അത്തായി ബാലൻ, പത്മിനി കണ്ടങ്കാളി, പി. മുരളീധരൻ, പി.എം. ബാലകൃഷ്ണൻ, കെ. രാജീവ് കുമാർ എന്നിവർ നേതൃത്വം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2020 12:02 AM GMT Updated On
date_range 2020-12-28T05:32:52+05:30കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; അന്നം മുട്ടാതിരിക്കാൻ കിണ്ണം മുട്ടി സമരം
text_fieldsNext Story