Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപഞ്ചായത്ത്​...

പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​: കുടകിൽ ഇന്ന്​ രണ്ടാംഘട്ട വോ​ട്ടെടുപ്പ്​

text_fields
bookmark_border
വീരാജ്​പേട്ട താലൂക്കിലെ 35 പഞ്ചായത്തുകളിലെ 366 വാർഡുകളിലേക്ക്​ 924 പേർ മത്സരരംഗത്ത്​ വീരാജ്​പേട്ട: വീരാജ്​പേട്ട താലൂക്കിലെ 35 ​ഗ്രാമപഞ്ചായത്തുകളിലേക്ക്​ ഞായറാഴ്​ച നാടക്കുന്ന തെ​രഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പോളിങ്​ ഉദ്യോഗസ്​ഥർക്കുള്ള സാമഗ്രികളുടെ വിതരണം നഗരത്തിലെ സൻെറ്​ ആൻസ്​ കോളജ്​ ഗ്രൗണ്ടിൽ നടന്നു. താലൂക്കിലെ 13 പഞ്ചായത്തുകളിലെ 54​ പേർ എ​തിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്​. 183 ബൂത്തുകളാണ്​ ഒരുക്കിയിട്ടുള്ളത്​. 1,24,501 വോട്ടർമാരാണുള്ളത്​. തിതി മത്തിയിലെ അര​കെരെ വാർഡിൽ ആരും നാമനിർദേശപത്രിക നൽകിയിട്ടില്ല. താലൂക്കിൽ 50 പ്രശ്​നബാധിത ബൂത്തുകളും 18 അതീവ ജാഗ്രത ബൂത്തുകൾ, നാലു​ മാവോവാദി ആ​ക്രമണഭീതി ബൂത്ത്​, നാലെണ്ണം വന്യജീവി ആക്രമണഭീതിയുള്ള ബൂത്ത്​ എന്ന്​ കണക്കാക്കപ്പെടുന്നു. കേരള അതിർത്തി പ്രദേശങ്ങളായ കുട്ട-ബിറുനാണി-മാക്കൂട്ട എന്നിവിടങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്​. ജില്ല കലക്​ടർ ആനിസ്​ കൺമണി ജോയിയും ജില്ല പൊലീസ്​ സൂപ്രണ്ട്​ ഡോ. ക്ഷമ മിശ്രയും മസ്​റ്ററിങ്​ കേന്ദ്രങ്ങൾ സന്ദർശിച്ചു. ശ്രീമംഗല, ബിറുനാണി, പറകട്ടക്കേരി എന്നിവിടങ്ങളിലെ എട്ട്​ മാവോവാദി ഭീഷണി നേരിടുന്ന ബൂത്തുകളിൽ തണ്ടർബോൾട്ടിനെ നിയോഗിച്ചിട്ടുണ്ട്​. രാവിലെ ഏഴുമുതൽ വൈകീട്ട്​ അഞ്ചുവരെയാണ്​ വോ​ട്ടെടുപ്പ്​. കോവിഡ്​ സ്​ഥിരീകരിക്കുകയോ നിരീക്ഷണത്തിൽ കഴിയുകയോ ചെയ്യുന്നവർക്കും വൈകീട്ട്​ നാലുമുതൽ അഞ്ചുവരെ വോട്ട്​ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്​. കള്ളവോട്ടും ബൂത്തുപിടിത്തവും തടയുന്നതിനുവേണ്ടി കാമറ സൗകര്യവും ഏ​ർപ്പെടുത്തിയിട്ടുണ്ട്​. സുരക്ഷ ചുമതലക്കായി രണ്ട്​ ഡിവൈ.എസ്​.പിമാർ, 14 സർക്കിൾ ഇൻസ്​പെക്​ടർമാർ, 33 എസ്​.ഐമാർ, ഒരു ബറ്റാലിയൻ കെ.എസ്​.ആർ.പി, ജില്ല ആംഡ്​ പൊലീസ്​ എന്നിവയെ നിയോഗിച്ചിട്ടുണ്ട്​. ഒന്നാംഘട്ടത്തിൽ ജില്ലയിലെ മടിക്കേരി താലൂക്കിലെ 26 ഗ്രാമപഞ്ചായത്തുകളി​േലക്കും സോമവാർപേട്ട താലൂക്കിലെ 66 ഗ്രാമപഞ്ചായത്തുകളിലേക്കും ഈ മാസം 22ന്​ വോ​ട്ടെടുപ്പ്​ നടന്നിരുന്നു. 79 ശതമാനമായിരുന്നു പോളിങ്​. കോവിഡ്​ പശ്ചാത്തലത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. യതിരാജി​ൻെറ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ രംഗത്തുണ്ട്​. കാപ്​ഷൻ ഞായറാഴ്​ച നടക്കുന്ന പഞ്ചായത്ത്​ തെരഞ്ഞെടുപ്പിനുള്ള സാമഗ്രികളുമായി ബൂത്തുകളിലേക്ക്​ നീങ്ങുന്ന തെരഞ്ഞെടുപ്പ്​ ജീവനക്കാർ.​ വീരാജ്​പേട്ട സൻെറ്​ ആൻസ്​ കോളജ്​ ഗ്രൗണ്ടിൽനിന്നുള്ള ദൃശ്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story