Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎട്ട് ലക്ഷം രൂപ കവർന്ന...

എട്ട് ലക്ഷം രൂപ കവർന്ന കേസ്: പ്രതി നിഹാലിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു

text_fields
bookmark_border
തലശ്ശേരി: ധർമടം സ്വദേശി റഹീസി‍ൻെറ മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതി വടക്കുമ്പാട് മഠത്തുംഭാഗം റസിയാസിൽ നിഹാലിനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കേസിൽ പിടികിട്ടാനുള്ള മറ്റ് പ്രതികൾ ഉടൻ അറസ്​റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു. നവംബർ 16 നായിരുന്നു സംഭവം. പഴയ ബസ് സ്​റ്റാൻഡ് എം.ജി റോഡിലെ സഹകരണ ബാങ്കിൽ പണയം വെച്ച സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനുള്ള പണവുമായി എത്തിയതായിരുന്നു റഹീസ്. കവർച്ചസംഘത്തിലെ മുഖ്യപ്രതിയാണ് നിഹാലെന്ന് പൊലീസ് പറഞ്ഞു. റിമാൻഡിൽ കഴിയുകയായിരുന്ന നിഹാലിനെ കസ്​റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യലിന് വിധേയമാക്കിയ ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് മഠത്തുംഭാഗത്തെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്്. തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ കെ. സനൽകുമാർ, എസ്.ഐ രാജേഷ് എലിയാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഈ കേസിലെ മറ്റൊരു പ്രതിയായ കണ്ണൂർ വാരം വലിയന്നൂർ സ്വദേശി റുഖിയ മൻസിലിൽ അഫ്സലിനെ നേരത്തെ അറസ്​റ്റ്​ ചെയ്തിരുന്നു. കവർച്ചസംഘം രക്ഷപ്പെട്ട മാരുതികാർ പൊലീസ് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്്. കണ്ണൂർ സ്വദേശി നൂർ തങ്ങൾ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും വൈകാതെ അവരുടെ അറസ്​റ്റ്​ ഉണ്ടാകുമെന്നും തലശ്ശേരി പ്രിൻസിപ്പൽ എസ്.ഐ രാജേഷ് എലിയാൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story