Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡോ. കെ.വി. ഫിലോമിന...

ഡോ. കെ.വി. ഫിലോമിന ശ്രീകണ്​ഠപുരം നഗരസഭ ചെയർപേഴ്​സനാകും

text_fields
bookmark_border
ശ്രീകണ്ഠപുരം: കെ.പി.സി.സി സെക്രട്ടറിയും മഹിള കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറിയുമായ ഡോ.കെ.വി. ഫിലോമിന ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സനാകും. ശനിയാഴ്ച ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ കൗൺസിലർമാർക്കിടയിൽ വോട്ടെടുപ്പ് നടത്തിയാണ് ഫിലോമിനയെ തിരഞ്ഞെടുത്തത്. കെ.വി. ഫിലോമിനയുടെ പേരിനൊപ്പം മറ്റ് ചില പേരുകൾ കൂടി ഉയർന്നതോടെയാണ് വോട്ടെടുപ്പ് നടത്തേണ്ടിവന്നത്. നഗരസഭയിലെ പന്ന്യാൽ വാർഡിൽ നിന്നാണ് ഫിലോമിന വിജയിച്ചത്. 2010 മുതൽ 2015 വരെ ജില്ല പഞ്ചായത്ത് അംഗമായിരുന്നു. ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ്​ മലയാളവിഭാഗം മേധാവി, യു.ജി.സി വിദഗ്ധ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തലശ്ശേരി അതിരൂപത പാസ്​റ്ററൽ കൗൺസിൽ അംഗമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story