ഇരിക്കൂർ: ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിൽ ജീവനക്കാരുടെ കുറവുമൂലം രോഗികൾ വലയുന്നു. മരുന്ന് വാങ്ങിക്കാൻ എത്തിയവരുടെ നീണ്ട വരി പലപ്പോഴും സംസ്ഥാനപാത വരെ എത്തും. മരുന്നുകൾ ലഭിക്കാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്. രാവിലെയും വൈകീട്ടും ഷിഫ്റ്റുകളിൽ സ്ഥിരം രണ്ടുപേർ മാത്രമാണുള്ളത്. മറ്റൊരാൾ ദിവസ വേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരാണ്. എൻ.എച്ച്.എം വഴി നാളിതുവരെ മറ്റൊരാളെ നിയമിച്ചിട്ടില്ല. ഇന്നലെ ഒരാൾ അത്യാവശ്യമായ കാര്യത്തിന് ലീവെടുത്തപ്പോൾ മരുന്നു വാങ്ങാനെത്തിയവരുടെ വലിയ വരി രൂപപ്പെട്ടു. ശനിയാഴ്ച ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുവിതരണം കൂടിയായപ്പോൾ തിരക്കിൻെറ ശക്തി വർധിക്കുകയായിരുന്നു. ഉച്ചയോടെ തന്നെ, മരുന്നു വാങ്ങിക്കാനെത്തിയവർ 500 കവിഞ്ഞിരുന്നു. മലയോര മേഖലയിൽ ആറുമണി വരെ മറ്റാശുപത്രികളിലൊന്നിലും ഒ.പി പ്രവർത്തിക്കുന്നില്ല. ഇരിക്കൂറിൽ മാത്രമാണ് സന്ധ്യവരെ ഒ.പി പ്രവർത്തിക്കുന്ന ഏക ആശുപത്രിയുള്ളത്. ഇതുകൊണ്ടുതന്നെ ഇവിടെ രാവിലെ മുതൽ ചികിത്സക്കും മരുന്നിനും വലിയ തിരക്കാണനുഭവപ്പെടുന്നത്. ഫാർമസിയിലെ വലിയ തിരക്കുകാരണം വരി നിൽക്കാനാവാതെ സ്വകാര്യ മെഡിക്കൽ േഷാപ്പുകളിൽ നിന്ന് മരുന്ന് വാങ്ങി പോയവരുമുണ്ട്. നിലവിൽ ഇവിടെ ഫാർമസിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ രണ്ടാഴ്ചയിലധികമായി, അർഹതപ്പെട്ടതും അനുവദിക്കപ്പെട്ടതുമായ ഓഫ് പോലും എടുക്കാതെ ജോലി ചെയ്തുവരുന്നത്. മരുന്നു വാങ്ങാനെത്തുന്നവരുടെ കഷ്ടപ്പാട് കുറക്കാനും ജീവനക്കാരുടെ പ്രയാസം കുറക്കാനുമായി കൂടുതൽ ഫാർമസിസ്റ്റുകളെ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2020 11:59 PM GMT Updated On
date_range 2020-12-27T05:29:56+05:30മരുന്ന് ലഭിക്കാൻ മണിക്കൂർ നീണ്ട നിൽപ്
text_fieldsNext Story