Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിയമസഭ തെരഞ്ഞെടുപ്പ്;​...

നിയമസഭ തെരഞ്ഞെടുപ്പ്;​ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളെത്തി

text_fields
bookmark_border
തളിപ്പറമ്പ്: ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ മുംബൈയിൽ നിന്നും തളിപ്പറമ്പിൽ എത്തിച്ചു. കണ്ണൂർ ജില്ലയിലേക്ക് ആവശ്യമായ വോട്ടുയന്ത്രങ്ങളാണ് നാടുകാണി കിൻഫ്ര പാർക്കിലെ ഗോഡൗണിലേക്ക് എത്തിച്ചത്. മുംബൈയിൽ നിന്നും പൊലീസ് അകമ്പടിയോടെയാണ് 4000 വിവിപാറ്റ് യന്ത്രങ്ങളും 3600 കൺട്രോൾ യൂനിറ്റ് യന്ത്രങ്ങളും എത്തിച്ചത്. ഏറ്റവും പുതിയ വിഭാഗത്തിൽപെട്ട എം മൂന്ന് മെഷീൻ ആണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ആറ് കണ്ടെയ്നറുകളിലായാണ് ഇവ എത്തിച്ചത്. എത്തിച്ച യന്ത്രങ്ങളുടെ പരിശോധന അടുത്ത ദിവസം മുതൽ തുടങ്ങും. വോട്ടുയന്ത്രങ്ങൾ കൈപ്പറ്റുന്നതിനായി ഡിസംബർ 18ന് ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ, കണ്ണൂർ തഹസിൽദാർ പി.വി. അശോകൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി. സത്യജിത്ത് എന്നിവർ മുംബൈയിലേക്ക് പോയിരുന്നു. ഇവർക്ക് സുരക്ഷയൊരുക്കാൻ എ.ആർ ക്യാമ്പിലെ 11 പൊലീസുകാരും ഒപ്പമുണ്ടായിരുന്നു. 22ന് മുംബൈയിൽ നിന്നും തിരിച്ച സംഘം ബുധനാഴ്ച ഉച്ചയോടെ തളിപ്പറമ്പ് നാടുകാണി കിൻഫ്ര ഗോഡൗണിലെത്തി. അടുത്ത ഘട്ടമായി 3800 ബാലറ്റ് യൂനിറ്റുകളും 2000 കൺട്രോൾ യൂനിറ്റുകളും പുണെയിൽനിന്നും എത്തിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story