ശ്രീകണ്ഠപുരം: ഡൽഹിയിൽ കിസാൻ സംഘർഷ് കോഒാഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യർദാഢ്യം പ്രഖ്യാപിച്ചും സമരഭൂമിയിൽ വീരമൃത്യു വരിച്ച കർഷകർക്ക് ആദരവ് അർപ്പിച്ചും കേരള കർഷസംഘം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി കർഷക കൂട്ടായ്മ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. മേമി അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം. വേലായുധൻ, ടി.എം.ജോഷി എന്നിവർ സംസാരിച്ചു. ജില്ല പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ് ശ്രീകണ്ഠപുരത്ത് ശ്രീകണ്ഠപുരം: 34ാമത് ജില്ല പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ് ഞായറാഴ്ച ശ്രീകണ്ഠപുരം റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ10ന് തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ. രത്നകുമാർ ഉദ്ഘാടനം ചെയ്യും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റർ വിഭാഗങ്ങളിലായി നൂറ്റമ്പതോളം പുരുഷന്മാരും അമ്പതോളം സ്ത്രീകളും മത്സരിക്കും. വിവിധ സമയങ്ങളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്ക് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം കിട്ടും. 2009ൽ ശ്രീകണ്ഠപുരത്ത് ചാമ്പ്യൻഷിപ് നടന്നിരുന്നു. അതിനുശേഷം ഈ വർഷമാണ് ഇവിടെ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ് നടത്തുന്നത്.സംസ്ഥാന സ്പോർട്സ് കൗൺസിലിൻെറ സഹകരണത്തോടെ ജില്ല പവർലിഫ്റ്റിങ് അസോസിയേഷനാണ് ചാമ്പ്യൻഷിപ് നടത്തുന്നത്. വാർത്തസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി.വി. ഷൈജു, കൺവീനർ ഹാഷിം സീരകത്ത്, ജനറൽ സെക്രട്ടറി പി.സി. ജഗദീഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2020 12:02 AM GMT Updated On
date_range 2020-12-25T05:32:33+05:30കർഷക കൂട്ടായ്മ
text_fieldsNext Story