Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ ഗവ. മെഡിക്കൽ...

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പൊലീസ് എയ്​ഡ്​ പോസ്​റ്റില്ല

text_fields
bookmark_border
പയ്യന്നൂർ: ഒമ്പതു മാസത്തിലധികമായി പൊലീസി​ൻെറ സാന്നിധ്യമില്ലാതെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ്. കോവിഡ് പശ്ചാത്തലത്തിൽ അടച്ച എയ്ഡ് പോസ്​റ്റ്​ തുറക്കാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുകയാണ്. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി 24 മണിക്കൂറും പൊലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന എയ്ഡ് പോസ്​റ്റിനാണ് കോവിഡിനെ തുടർന്ന് താഴ് വീണത്. കോവിഡ് വ്യാപനം തുടങ്ങിയതോടെയാണ് പൊലീസ് വേണ്ടെന്നുവെച്ചത്. ലോക് ഡൗൺ പ്രഖ്യാപിച്ചതി​ൻെറ പിറ്റേദിവസം തന്നെ എയ്ഡ്​പോസ്​റ്റ്​ അടച്ചിരുന്നു. കണ്ണൂർ കാസർകോട്,വയനാട് ജില്ലകളിൽ നിന്നായി ആയിരത്തിലേറെ ആളുകൾ പ്രതിദിനം എത്തിച്ചേർന്നിരുന്ന മെഡിക്കൽ കോളജിൽ പൊലീസി​ൻെറ സാന്നിധ്യം അത്യാവശ്യമാണെന്നിരിക്കെ പോസ്​റ്റ്​ അടച്ചു പൂട്ടിയതിന് ബന്ധപ്പെട്ടവർക്ക് വ്യക്​തമായ കാരണങ്ങളൊന്നും പറയാനില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ മെഡിക്കൽ കോളജിൽ ഒരു കോവിഡ് രോഗി തൂങ്ങിമരിച്ച വിവരം ഉൾപ്പെടെ പൊലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിക്കാൻ കോളജ് അധികൃതരെ സമീപിക്കേണ്ടി വന്നു. മാധ്യമ പ്രവർത്തകർക്കും കൃത്യസമയത്ത് വിവരം ലഭിക്കാത്ത സ്​ഥിതിയുണ്ട്. പല വിവരങ്ങളും അറിയാൻ മണിക്കൂറുകൾ താമസിക്കുന്നതായി ആക്ഷേപമുണ്ട്. കോവിഡ് രോഗികൾ കൂടുതലായി വരുന്നത് കൊണ്ടാണ് എയ്ഡ്പോസ്​റ്റ്​ അടച്ചതെന്നാണ് പൊലീസ്​ വിശദീകരണം. കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും അധികൃതർ തീരുമാനം പുനഃപരിശോധിച്ചില്ല. മാത്രമല്ല, സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിലൊന്നും ഇത്തരം അടച്ചിടൽ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. എയ്ഡ് പോസ്​റ്റ്​ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്കും പൊലീസ് മേധാവികൾക്കും നാട്ടുകാർ നിവേദനം നൽകിയെങ്കിലും നടപടി നീളുകയാണ്. അതിനിടെ എയ്ഡ് പോസ്​റ്റ്​ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പരിയാരം പൊലീസ് സ്​റ്റേഷൻ ഓഫിസർ കെ.വി. ബാബു പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story