Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയപാത നവീകരണം;...

ദേശീയപാത നവീകരണം; ഓടിക്കിതച്ച്​​ ബസുകൾ

text_fields
bookmark_border
കണ്ണൂർ: ദേശീയപാത നവീകരണത്തി​ൻെറ ഭാഗമായി കൊടുവള്ളി മുതൽ നടാൽ വരെ റോഡുപണി നടക്കുന്നതിനാൽ ഗതാഗതക്രമീകരണത്തിൽ ഓടിക്കിതച്ച്​ ബസുകൾ. മണിക്കൂറുകൾ കുരുക്കിൽപെട്ട ശേഷമാണ്​ ദീർഘദൂര ബസുകൾ ലക്ഷ്യസ്ഥാനത്തെത്തുന്നത്​. കണ്ണൂരിൽനിന്ന്​ തലശ്ശേരിയിലേക്കുള്ള ബസുകൾ ചാല-മമ്പറം-പിണറായി-കൊടുവള്ളി വഴിയും തിരിച്ച്​ പാലയാട്​-മമ്മാക്കുന്ന്​ പാലം-കാടാച്ചിറ-ചാല വഴിയുമാണ്​ പോകുന്നത്​. എന്നാൽ, ഗതാഗതക്കുരുക്ക്​ മുറുകുന്നതിനനുസരിച്ച്​ ഒരു ക്രമവുമില്ലാതെയാണ്​ ബസുകളുടെ ഓട്ടം. മണിക്കൂറുകളോളം കുരുക്കിൽ കുടുങ്ങിയെത്തുന്ന ബസുകൾ ഒന്നിന്​ പിറകെ ഒന്നായി പായേണ്ട അവസ്ഥയാണ്​. പൊതുവേ ​കോവിഡ്​ പശ്ചാത്തലത്തിൽ ബസുകളിൽ യാത്രക്കാർ കുറവാണ്​. അതിനൊപ്പം മത്സരപ്പാച്ചിൽ കൂടെയാകു​േമ്പാൾ കലക്​ഷൻ പാടേ കുറയുകയാണ്​. കണ്ണൂർ- തലശ്ശേരി റൂട്ടിൽ ശരാശരി പത്തായിരത്തിനും പതിനൊന്നായിരത്തിനും ഇടയിൽ ലഭിച്ചിരുന്ന കലക്​ഷൻ കോവിഡിന്​ ശേഷം പകുതിയായി കുറഞ്ഞു. കണ്ണൂരിൽനിന്ന്​ പുറപ്പെടുന്ന ബസുകൾ കാടാച്ചിറയിൽ കുരുക്കുണ്ടാകു​​േമ്പാൾ കായലോട്​-കതിരൂർ-എരഞ്ഞോളിപ്പാലം വഴി തലശ്ശേരിയിലെത്തുകയാണ്​. ഇത്തരത്തിൽ 10 കിലോമീറ്ററോളം അധികദൂരം ഓടണം. കാടാച്ചിറ-മമ്മാക്കുന്ന്​ വഴി തലശ്ശേരിയെത്തു​േമ്പാൾ നാലുകിലോമീറ്റർ മാത്രമാണ്​ അധികദൂരം. തീരെ വീതി കുറഞ്ഞ റോഡിൽ വാഹനക്കുരുക്കും പതിവാണ്​. ലോറികളും ഈ റൂട്ടിൽ എത്തുന്നുണ്ട്​​. കയറ്റവും ഇടക്കിടെയുള്ള വളവുകളും നിറഞ്ഞതാണ്​ ഈ വഴി. മറ്റ്​ റൂട്ടുകളിൽ ഗതാഗതക്കുരുക്കുണ്ടാകു​േമ്പാൾ സമയം ലാഭിക്കാനായി മമ്മാക്കുന്ന്-​ കടമ്പൂർ- എടക്കാട് ​പോലെയുള്ള ചെറുറൂട്ടുകളിലൂ​ടെയും ബസുകൾ പായുകയാണ്​. സൗകര്യം കുറഞ്ഞ ഈ റോഡുകളിൽ അപകടസാധ്യതയുമേറെയാണ്​. നിലവിൽ കണ്ണൂർ-തലശ്ശേരി റൂട്ടിൽ 65 ശതമാനം ബസുകൾ മാത്രമേ സർവിസ്​ നടത്തുന്നുള്ളൂ. ലോക്​ഡൗണിൽ നിർത്തിയിട്ട ബസുകളിൽ ഇരുപതോളം എണ്ണം പെർമിറ്റ്​ സറണ്ടർ ചെയ്​ത്​ ഓട്ടം അവസാനിപ്പിച്ചു. ഇവയിൽ ഏറെയും തുരു​െമ്പടുത്ത്​ നശിച്ച നിലയിലാണ്​. പലരും കിട്ടിയ വിലക്ക്​ വണ്ടി വിറ്റൊഴിച്ചു. ലോക്കൽ ബസുകൾ കണ്ണൂരിൽനിന്ന്​ മുഴപ്പിലങ്ങാട്​ വരെ ഓട്ടം അവസാനിപ്പിക്കുകയാണ്​. തലശ്ശേരിക്ക്​ ശേഷവും വടകര, പെരിങ്ങത്തൂർ, ഇരിക്കൂർ റൂട്ടുകളിൽ ട്രിപ്​ എടുക്കുന്ന ബസുകൾ തലശ്ശേരി കേന്ദ്രീകരിച്ചാണ്​ ഓടുന്നത്​. ര​ണ്ടോ മൂന്നോ ട്രിപ്പുകൾ മാത്രമാണ് സർവിസ്​ നടത്താനാവുന്നത്​. ബാക്കി സമയം തലശ്ശേരി ബസ്​ സ്​റ്റാൻഡിൽ നിർത്തിയിടേണ്ട അവസ്ഥയാണ്​. ജീവനക്കാരുടെ എണ്ണം കുറച്ചാണ്​ ബസുകൾ സർവിസ്​ നടത്തുന്നത്. കുറഞ്ഞ വേതനത്തിനാണ്​ ജീവനക്കാർ ജോലിചെയ്യുന്നത്​. കൂടുതൽ പാസഞ്ചർ ട്രെയിൻ സർവിസുകൾ ആരംഭിക്കുന്നതോടെ ദീർഘദൂര ബസുകളിലും യാത്രക്കാരുടെ എണ്ണം കുറയുമെന്നുറപ്പാണ്​. കോവിഡിന്​ ശേഷം ജനങ്ങൾ പൊതുഗതാഗത സംവിധാനങ്ങൾ ബഹിഷ്​കരിച്ച അവസ്​ഥയാണെന്നും ഇത്​ ബസ്​ വ്യവസായത്തിന്​ തിരിച്ചടിയായെന്നും ബസ്​ ഓപറേറ്റേഴ്​സ്​ അസോസിയേഷൻ ജില്ല സെക്രട്ടറി രാജ്​കുമാർ കരുവാരത്ത്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story