Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉളിക്കൽ-കണിയാർവയൽ...

ഉളിക്കൽ-കണിയാർവയൽ റോഡ്​ പ്രവൃത്തി അവസാനഘട്ടത്തിൽ

text_fields
bookmark_border
18 കിലോമീറ്റർ റോഡ് 12 മീറ്റര്‍ വീതിയിലാണ് നവീകരണം ശ്രീകണ്ഠപുരം: ഉളിക്കല്‍-കണിയാര്‍വയല്‍ റോഡ് നിർമാണം അന്തിമഘട്ടത്തിൽ. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച 62.12 കോടി രൂപ ഉപയോഗിച്ചാണ് റോഡുപണി നടത്തുന്നത്. ഏറനാട് കണ്‍സ്ട്രക്​ഷന്‍ കമ്പനിക്കാണ് പ്രവൃത്തി ചുമതല. ഉളിക്കല്‍ മുതല്‍ കണിയാര്‍വയല്‍ വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ വര്‍ഷങ്ങളായി യാത്രാദുരിതം അനുഭവിക്കുകയായിരുന്നു. റോഡി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുവന്നതോടെയാണ് പരിഹാരമായത്. 18 കിലോമീറ്ററുള്ള റോഡ് 12 മീറ്റര്‍ വീതിയിലാണ് നവീകരണം. 12 മീറ്റര്‍ വീതിയില്‍ നിർമിക്കുന്ന റോഡിന് ഏഴ്​ മീറ്റര്‍ മെക്കാഡം ടാറിങ് നടത്തുന്നുണ്ട്. കണിയാർ വയലിൽ നിന്ന് എട്ടുകിലോമീറ്റർ റോഡ് ലെവൽ ചെയ്ത് ടാറിങ്ങിന് ഒരുക്കിയിട്ടുണ്ട്. ഓവുചാൽ പ്രവൃത്തികളും പൂർത്തിയായി. 56 കലുങ്കുകളിൽ 52 എണ്ണത്തി​ൻെറ നിർമാണം പൂർത്തിയായി. നാലെണ്ണത്തി​ൻെറ പ്രവൃത്തി പുരോഗമിക്കുകയാണ്. ഒന്നര കിലോമീറ്ററോളം കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും പൂർത്തിയായി. പുഴവെള്ളം കയറുന്ന ഭാഗം കരിങ്കൽ ഭിത്തികൾ കെട്ടി ഉയർത്തിയിട്ടുണ്ട്. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും റോഡ്​ നിർമാണത്തെ ബാധിച്ചിരുന്നെങ്കിലും അനുകൂല കാലാവസ്ഥയായതിനാൽ മാർച്ചോടെ പണി പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. കണ്ണൂർ, ശ്രീകണ്ഠപുരം ഭാഗത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഈ പ്രദേശത്തെ ആള്‍ക്കാര്‍ക്ക് എത്തിച്ചേരാൻ സാധിക്കുന്ന പ്രധാനറോഡായും ഉളിക്കല്‍-കണിയാര്‍വയല്‍ റോഡ് മാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story