തലശ്ശേരി: പഴയ ബസ്സ്റ്റാൻഡ് എം.ജി റോഡിൽ പട്ടാപ്പകൽ മുഖത്ത് മുളകുപൊടി വിതറി എട്ടു ലക്ഷം രൂപ കവർന്ന കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി ഉദ്യോഗസ്ഥർ ബുധനാഴ്ച സംഭവസ്ഥലത്ത് തെളിവെടുക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന വടക്കുമ്പാട് മഠത്തുംഭാഗം റസിയാസിൽ നിഹാലിനെ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തെളിെവടുപ്പിനായി കഴിഞ്ഞ ദിവസം പൊലീസിന് വിട്ടുനൽകിയിരുന്നു. അഞ്ചു ദിവസമാണ് തെളിവെടുക്കാൻ കോടതി അനുവദിച്ചത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. തലശ്ശേരിയിലെ കവർച്ചക്കുശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിലാണ് കഴിഞ്ഞ ദിവസം ഇയാൾ പിടിയിലായത്. കവർച്ച കേസിലെ പ്രതിയായ നിഹാൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് തലശ്ശേരി പൊലീസ് നിഹാലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ വിമാനത്താവള അധികൃതരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. നവംബർ 16നാണ് ധർമടം ഗവ. ബ്രണ്ണൻ കോളജിനടുത്ത നടുവിലത്ത് വീട്ടിൽ റഹീസ് കവർച്ചക്കിരയായത്. എം.ജി റോഡിലെ സഹകരണ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണാഭരണങ്ങൾ എടുക്കാനായി എത്തിയ റഹീസിൻെറ കൈയിലുണ്ടായ എട്ട് ലക്ഷം രൂപയാണ് കണ്ണിൽ മുളകുപൊടി വിതറി നിഹാൽ ഉൾപ്പെടെയുള്ള സംഘം തട്ടിയെടുത്തത്. കേസിൽ കണ്ണൂർ വാരം വലിയന്നൂർ സ്വദേശി റുഖിയ മൻസിലിൽ അഫ്സലിനെ നേരത്തേ അറസ്റ്റ് ചെയ്തിതിരുന്നു. ഇയാൾ റിമാൻഡിലാണ്. കവർച്ച സംഘം രക്ഷപ്പെട്ട മാരുതി കാർ ഇതിനകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂർ സ്വദേശി നൂർതങ്ങൾ ഉൾപ്പെടെ അഞ്ചു പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2020 12:01 AM GMT Updated On
date_range 2020-12-23T05:31:10+05:30കണ്ണിൽ മുളകുപൊടി വിതറി പണം തട്ടിയ കേസ്: പ്രതിയുമായി ഇന്ന് തെളിവെടുക്കും
text_fieldsNext Story