ആലക്കോട്: ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിൽ സത്യപ്രതിജ്ഞ ചെയ്ത് . ആലക്കോട് പഞ്ചായത്തിലെ മുതിർന്ന അംഗം കൊട്ടയാട് വാർഡിൽനിന്ന് വിജയിച്ച ആലീസ് ജോസഫിന് വരണാധികാരി അജിത സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് വാർഡ് ക്രമത്തിൽ 20 അംഗങ്ങൾക്കും ആലീസ് ജോസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. യു.ഡി.എഫ് അംഗങ്ങൾ ദൈവനാമത്തിലും എൽ.ഡി.എഫ് അംഗങ്ങൾ ദൃഢപ്രതിജ്ഞയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എൻ.എൻ. പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങു കാണാൻ വൻജനാവലിയാണ് പഞ്ചായത്ത് കോമ്പൗണ്ടിൽ തടിച്ചുകൂടിയത്. ചടങ്ങിനു ശേഷം യു.ഡി.എഫ് അംഗങ്ങളെ ആനയിച്ച് ടൗണിൽ പ്രകടനവും നടത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2020 12:01 AM GMT Updated On
date_range 2020-12-22T05:31:17+05:30ജനപ്രതിധികൾ ചുമതലയേറ്റു
text_fieldsNext Story