Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ. സുധാകരൻ പേരാവൂർ...

കെ. സുധാകരൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറാവും

text_fields
bookmark_border
പേരാവൂർ: മുഴക്കുന്ന് ഡിവിഷനിൽനിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച സി.പി.എം പേരാവൂർ ഏരിയ കമ്മിറ്റി അംഗം . കർഷകത്തൊഴിലാളി യൂനിയൻ പേരാവൂർ ഏരിയ സെക്രട്ടറി കൂടിയായ കെ. സുധാകരൻ പേരാവൂർ മേൽമുരിങ്ങോടി സ്വദേശിയാണ്. 2010ൽ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറായിരുന്നു. സി.ടി. അനീഷ്, ആൻറണി സെബാസ്​റ്റ്യൻ, എം. റിജി എന്നിവർ കേളകം, കണിച്ചാർ, കോളയാട് പഞ്ചായത്തുകളിൽ പ്രസിഡൻറാവും. എന്നാൽ, പേരാവൂർ പഞ്ചായത്ത് പ്രസിഡൻറി​ൻെറ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനാർഥിയായി മത്സരിച്ച നിലവിലെ വൈസ് പ്രസിഡൻറ്​ കൂടിയായ വി. ബാബു പരാജയപ്പെട്ടതാണ് പ്രസിഡൻറ്​ നിർണയം അനിശ്ചിതത്വത്തിലാക്കിയത്. സി.പി.എം പേരാവൂർ ഏരിയ കമ്മിറ്റി അംഗമായ സി.ടി. അനീഷ് മുമ്പും കേളകം പഞ്ചായത്ത് പ്രസിഡൻറായിരുന്നിട്ടുണ്ട്. അട്ടിമറി വിജയം നേടി കണിച്ചാർ പഞ്ചായത്ത്​ സി.പി.എമ്മി​ൻെറ കൈകളിലെത്തിച്ച കൊളക്കാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ആൻറണി സെബാസ്​റ്റ്യൻ വെളിമാനം സൻെറ്​ സെബാസ്​റ്റ്യൻസ് എച്ച്.എസ്.എസിൽ ലാബ് ടെക്‌നീഷ്യനാണ്. പട്ടികവർഗ വനിത സംവരണമായ കോളയാടിൽ കൊമ്മേരി വാർഡിൽനിന്ന് വിജയിച്ച് പ്രസിഡൻറാവുന്ന എം. റിജി പഞ്ചായത്തിലെ എസ്.ടി പ്രമോട്ടർ കൂടിയാണ്.
Show Full Article
TAGS:
Next Story