Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആന്തൂരിൽ സി.പി.എം...

ആന്തൂരിൽ സി.പി.എം നേതാവി​െൻറ വീടിനുനേരെ ആക്രമണം

text_fields
bookmark_border
ആന്തൂരിൽ സി.പി.എം നേതാവി​ൻെറ വീടിനുനേരെ ആക്രമണം തളിപ്പറമ്പ്: ആന്തൂരിൽ സി.പി.എം നേതാവി​ൻെറ വീടിനു നേരെ ആക്രമണം. തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം സി. അശോക് കുമാറി​ൻെറ കാനൂൽ കുറ്റിപ്രത്തെ വീടിനു നേരെയാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് അക്രമം നടന്നത്. ജനൽ ചില്ലുകൾ ആക്രമി സംഘം അടിച്ചു തകർത്തു. ശബ്​ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും ആക്രമികൾ ഓടിരക്ഷപ്പെട്ടു. സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. അക്രമത്തിന് പിറകിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് അശോക് കുമാർ പറഞ്ഞു. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. നേരത്തേ സി.എച്ച് നഗറിലെ ബി.ജെ.പി സ്ഥാനാർഥിയുടെ വീട്ടിൽ ബോംബേറ് നടന്നിരുന്നു. ഇതി​ൻെറ തുടർച്ചയാണ് ആക്രമണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ജില്ല സെക്രട്ടറി എം.വി. ജയരാജനും ജയിംസ് മാത്യു എം.എൽ.എയും സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story