Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല പഞ്ചായത്ത്...

ജില്ല പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
കണ്ണൂര്‍: ജില്ല പഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 23 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത്​ അധികാരമേറ്റു. മുതിര്‍ന്ന അംഗവും പന്ന്യന്നൂര്‍ ഡിവിഷൻ പ്രതിനിധിയുമായ ഇ. വിജയന്‍ മാസ്​റ്റര്‍ക്ക് ജില്ല കലക്ടര്‍ ടി.വി. സുഭാഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഇ. വിജയന്‍ മാസ്​റ്റര്‍ മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ അംഗങ്ങള്‍ക്ക് പുതിയൊരു വികസന സംസ്‌കാരം നടപ്പാക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയട്ടെ എന്ന് കലക്ടര്‍ ആശംസിച്ചു. തുടര്‍ന്ന് ഗ്രൂപ് ഫോട്ടോക്ക്​ ശേഷം ജില്ല പഞ്ചായത്ത് പ്രതിനിധികളുടെ ആദ്യ യോഗം ഇ. വിജയന്‍ മാസ്​റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, വിവിധ പാര്‍ട്ടി പ്രതിനിധികളായ എം.വി. ജയരാജന്‍, കെ.പി. സഹദേവന്‍, എം. സുരേന്ദ്രന്‍, എ. പ്രദീപന്‍, സതീശന്‍ പാച്ചേനി, അബ്​ദുല്‍ കരീം ചേലേരി, ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ്​ കെ.വി. സുമേഷ്, മുന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍ ചടങ്ങ് നിയന്ത്രിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍: കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു കണ്ണൂര്‍: കോര്‍പറേഷനില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു. കോര്‍പറേഷന്‍ അങ്കണത്തില്‍ പ്രത്യേകമൊരുക്കിയ വേദിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ല കലക്ടര്‍ ടി.വി. സുഭാഷ് മുതിര്‍ന്ന അംഗമായ എ. കുഞ്ഞമ്പുവിന് സത്യവാചകം ചൊല്ലിക്കൊടുത്താണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് എ. കുഞ്ഞമ്പു ഡിവിഷന്‍ ക്രമത്തില്‍ മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. സുധാകരന്‍ എം.പി, മുന്‍ മേയര്‍മാര്‍, വിവിധ രാഷ്​ട്രീയ പ്രതിനിധികളായ സതീശന്‍ പാച്ചേനി, വി.കെ. അബ്​ദുൽ ഖാദര്‍ മൗലവി, പി. കുഞ്ഞുമുഹമ്മദ്, അബ്​ദുൽ കരീം ചേലേരി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഗ്രൂപ് ഫോട്ടോക്ക്​ ശേഷം എ. കുഞ്ഞമ്പുവി​ൻെറ അധ്യക്ഷതയില്‍ കൗണ്‍സിലര്‍മാരുടെ ആദ്യ യോഗം ചേര്‍ന്നു. മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ കോര്‍പറേഷന്‍ സെക്രട്ടറി ടി. സാജു വായിച്ചു. ഡിസംബര്‍ 28ന് മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനായി യോഗം പിരിഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story