Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറ് ഏക്കറോളം കൃഷിയിടം...

ആറ് ഏക്കറോളം കൃഷിയിടം കത്തിനശിച്ചു

text_fields
bookmark_border
ഇരിട്ടി: കീഴ്പള്ളി മാങ്ങോട് ഓടക്കരിമലയില്‍ ശനിയാഴ്​ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ഏക്കറുകണക്കിന് റബറും കശുമാവും കത്തിനശിച്ചു. ഇരിട്ടിയില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തലശ്ശേരി സ്വദേശിയുടെ റബറും കശുമാവുമാണ് കത്തിയത്. വനാതിര്‍ത്തിയോട് ചേര്‍ന്ന ഏറെ ഉയരമുള്ള കുന്നിന്‍ പ്രദേശം ആയതിനാല്‍ അഗ്‌നി രക്ഷാ സേന എത്തുക ഏറെ പ്രയാസകരമായിരുന്നു. തീപിടിത്തത്തിന് കാരണം വ്യക്തമായിട്ടില്ല.
Show Full Article
TAGS:
Next Story