തലശ്ശേരി: 2019-'20 കാലയളവിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് തലശ്ശേരി െഎ.എം.എക്ക് കീഴിലുള്ള ഡോക്ടർമാർ അവാർഡിന് അർഹരായി. സംസ്ഥാനത്തെ മികച്ച െഎ.എം.എ ലോക്കൽ ബ്രാഞ്ചായി തലശ്ശേരി െഎ.എം.എ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻറ് ഡോ.പി.ബി. സജീവ് കുമാർ ദേശീയതലത്തിലും സംസ്ഥാനതലത്തിലും പ്രസിഡൻറ് അപ്രിസിയേഷൻ അവാർഡിന് അർഹനായി. ദേശീയ തലത്തിലുള്ള െഎ.എം.എ ഡയമണ്ട് ജൂബിലി െഎ.ഡി.പി.എൽ ഒാറിയേൻറഷൻ അവാർഡ് ഡോ. ശ്രീകുമാർ വാസുദേവനാണ്. ലോക്കൽ ബ്രാഞ്ച് സെക്രട്ടറിക്കുളള സംസ്ഥാന പ്രസിഡൻറ് അപ്രിസിയേഷൻ അവാർഡ് തലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ഡോ. ജയകൃഷ്ണൻ നമ്പ്യാർ അർഹനായി. മികച്ച ലോക്കൽ ബ്രാഞ്ചിനുളള ഡോ.വി.സി. വേലായുധൻ പിള്ള അവാർഡും തലശ്ശേരി ബ്രാഞ്ചിനാണ്. വിമൻ ഡോക്ടേഴ്സ് വിങ് ബെസ്റ്റ് സെക്കൻറ് ബ്രാഞ്ചും തലശ്ശേരിയിലേതാണ്. DR.P.B. SAJEEV KUMAR DR.SRIKUMAR VASUDEVAN DR.JAYAKRISHNAN NAMBIAR. ഡോ.പി.ബി. സജീവ് കുമാർ ഡോ. ശ്രീകുമാർ വാസുദേവൻ ഡോ. ജയകൃഷ്ണൻ നമ്പ്യാർ
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2020 12:00 AM GMT Updated On
date_range 2020-12-21T05:30:52+05:30േഡാക്ടർമാർക്ക് അവാർഡ്
text_fieldsNext Story