പാനൂർ: കിഴക്കൻ മേഖലയെ പാനൂരുമായി ബന്ധപ്പെടുത്തുന്ന പ്രധാന പാലമായ പുത്തൂർ പാലത്തിൻെറ നവീകരണ പ്രവൃത്തിയുടെ മെല്ലെപ്പോക്ക് കാരണം മേഖലയിൽ യാത്രാദുരിതം ഏറെയാണ്. 10 മാസം മുമ്പ് ആരംഭിച്ച പാലം പ്രവൃത്തി ഇപ്പോഴും ശൈശവാവസ്ഥയിലാണ്. ഈ അടുത്തകാലത്തൊന്നും പുതിയ പാലത്തിലൂടെ കടന്നുപോകാം എന്ന വ്യാമോഹം ആർക്കും വേണ്ടെന്ന നിലപാടിലാണ് അധികാരികൾ. കോവിഡിന് മുന്നെയാണ് പാലം പൊളിച്ച് പണിയാരംഭിച്ചത്. കോവിഡിനെ തുടർന്ന് പ്രവൃത്തിയും ഒപ്പം യാത്രയും നിലച്ചെങ്കിലും ഇപ്പോൾ തടസ്സങ്ങൾ നീങ്ങിയിട്ടും പാലം പണിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കണ്ണൂർ വിമാനത്താവളം വന്നതോടെ ഈ റൂട്ടിൽ തിരക്ക് വർധിച്ചിരുന്നു. അപകടങ്ങൾ സംഭവിച്ചാൽ പെട്ടെന്ന് തലശ്ശേരി ഭാഗത്തെ ആശുപത്രിയിൽ പോകാൻ പോലും കിലോമീറ്ററുകൾ ചുറ്റിവളയേണ്ട ഗതികേടിലാണ് നാട്ടുകാരുള്ളത്. അല്ലെങ്കിൽ രോഗിയെ ഓട്ടോറിക്ഷയിലോ ബൈക്കിലോ കൊണ്ടുപോകണം. നാട്ടുകാരുടെ സഹകരണത്താൽ പഞ്ചായത്ത് സ്ഥാപിച്ച താൽക്കാലിക പാലം വഴിയാണ് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കടന്നുപോകുന്നത്. വലിയ വാഹനങ്ങൾക്ക് ഇതുവഴി പ്രവേശനമില്ല. ബസ് ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾ നിലച്ചതോടെ യാത്രക്കാർ ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്. ജോലിക്കും മറ്റും പോകേണ്ടവർ വലിയ പണം മുടക്കിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നതെന്ന് യാത്രക്കാരും പറയുന്നു. പാറാട്, കല്ലിക്കണ്ടി, തൂവക്കുന്ന്, പൊയിലൂർ, വിളക്കോട്ടൂർ, പാറക്കടവ്, താനക്കോട്ടൂർ, വളയം തുടങ്ങി കിഴക്കൻ മേഖലയിൽ ഉള്ളവരെ ജില്ലയുടെ പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാത സ്വപ്നമായി അവശേഷിക്കുകയാണിപ്പോൾ. ചെറിയ ഒരു പാലത്തിൻെറ നിർമാണം അനന്തമായി നീളുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2020 11:59 PM GMT Updated On
date_range 2020-12-21T05:29:36+05:30പണിതീരാതെ പുത്തൂർ പുതിയപാലം
text_fieldsNext Story