Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലയോരത്തുനിന്നും...

മലയോരത്തുനിന്നും കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകൾ പുനഃസ്ഥാപിച്ചില്ല; യാത്രക്കാർ ദുരിതത്തിൽ

text_fields
bookmark_border
ഇരിട്ടി: കോവിഡിനെ തുടർന്ന് നിർത്തലാക്കിയ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകൾ ഒന്നും പുനരാരംഭിക്കാത്തത് മാലയോരത്തെ ദീർഘദൂര യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കീഴ്പള്ളി - കോട്ടയം ഉൾപ്പെടെ ദീർഘദൂര സർവിസുകളെല്ലാം നിർത്തിയിട്ട് ആറുമാസമായി. കോവിഡ് പശ്ചാത്തലത്തിൽ നിർത്തി ​െവച്ച സർവിസുകൾ പുനരാരംഭിക്കാതെയും ലഘൂകരിച്ചുമുള്ള കെ.എസ്​.ആർ.ടി.സിയുടെ നടപടിയിൽ പ്രതിഷേധം ഉയരുകയാണ്. മാർച്ചിൽ സർവിസ് നിർത്തിയ ശേഷം കീഴ്പള്ളി - കോട്ടയം ബസ് നവംബറിൽ പുനരാംരംഭിച്ചെങ്കിലും കണ്ണൂർ - കോട്ടയം മാത്രമാക്കി ചുരുക്കി. സർവിസ് പുനരാരംഭിച്ചപ്പോൾ ഒരു ദിവസം കീഴ്പള്ളി വരെയും അടുത്ത ദിവസം ഇരിട്ടി വരെയും വന്ന ശേഷം കണ്ണൂർ വരെയാക്കി വെട്ടിക്കുറക്കുകയായിരുന്നു. പുതിയ നീക്കം ഇതേസമയത്ത് സർവിസ് നടത്തുന്ന സ്വകാര്യ ബസുകളെ സഹായിക്കാനാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്​. 45 വർഷമായി തിരുവിതാംകൂർ മേഖലയിലേക്കുള്ള യാത്രക്കാർക്ക് അനുഗ്രഹമായ സർവിസായിരുന്നു ലിമിറ്റഡ് സ്​റ്റോപ് ഫാസ്​റ്റ്​ പാസഞ്ചറായി ഓടിയിരുന്ന കീഴ്പള്ളി കോട്ടയം ബസ്. പ്രതിദിനം വൈകീട്ട് മൂന്നിന് കണ്ണൂരിൽനിന്ന് കീഴ്പള്ളിയിൽ എത്തി 5.45 ന് കീഴ്പള്ളിയിൽനിന്നും 6.30 നും ഇരിട്ടിയിൽനിന്നും പുറപ്പെട്ട് തലശ്ശേരി വഴി കോട്ടയത്തേക്കായിരുന്നു സർവിസ്. മടക്ക സർവിസ് കോട്ടയത്തുനിന്ന് പുലർച്ച 2.15ന് കീഴ്പള്ളിയിൽ എത്തും. ഈ ബസ് രാവിലെ 4.45ന് കീഴ്പള്ളിയിൽനിന്നെടുത്ത് 5.30ന് ഇരിട്ടി വഴി കണ്ണൂരിൽ 6.30ന് എത്തിയാണ് അവസാനിപ്പിക്കുക. കണ്ണൂരിൽനിന്ന് 6.40ന് മംഗളൂരുവിന് പോകുന്ന ട്രെയിനിന് കണക്​ഷൻ ആയി കൂടി ഓടിയിരുന്ന ഈ ബസ് യാത്രക്കാരെ റെയിൽ​വേ സ്​റ്റേഷനു മുന്നിൽ നിർത്തിക്കൊടുക്കുകയും ചെയ്തിരുന്നു. ശരാശരി 45000 രൂപ പ്രതിദിന വരവ് കിട്ടിയിരുന്ന ഈ ബസിന് ഇപ്പോൾ കണ്ണൂർ ആക്കി വെട്ടിക്കുറച്ചപ്പോൾ 25000 രൂപയാണ് കലക്​ഷൻ. കോവിഡ് കാല കുറവുണ്ടാവുമെങ്കിലും കീഴ്പള്ളി വരെ ഓടിയിരുന്നെങ്കിൽ ഇത്രയും കുറവ് ഉണ്ടാവില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story