Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപി.പി. ദിവ്യ...

പി.പി. ദിവ്യ ജില്ലപഞ്ചായത്ത്​ പ്രസിഡൻറാക​ും

text_fields
bookmark_border
കണ്ണൂർ: സി.പി.എമ്മിലെ പി.പി. ദിവ്യ കണ്ണൂർ ജില്ല പഞ്ചായത്തി​ൻെറ പുതിയ പ്രസിഡൻറാകും. കഴിഞ്ഞ ജില്ല പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറായിരുന്നു. കല്യാശ്ശേരി ഡിവിഷനിൽനിന്നാണ്​ ദിവ്യ ജില്ല പഞ്ചായത്തിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. യു.ഡി.എഫ്​ സി.എം.പി സി.പി. ജോൺ വിഭാഗത്തിലെ കാഞ്ചന മാച്ചേരിയെയാണ്​ 22,576 വോട്ടി​ൻെറ ഭൂരിപക്ഷത്തിൽ പി.പി. ദിവ്യ പരാജയപ്പെടുത്തിയത്​. പന്ന്യന്നൂർ ഡിവിഷനിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട ഇ. വിജയൻ വൈസ്​ പ്രഡിൻറുമാകും. ഇദ്ദേഹം താൽക്കാലത്തേക്കാണ്​ വൈസ്​ പ്രസിഡൻറ്​ ആകുക. സി.പി.എം വൈസ്​ പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ നേരത്തേ തീരുമാനിച്ചിരുന്നത്​ തില്ല​േങ്കരി ഡിവിഷനി​ൽ മത്സരിക്കുന്ന ബിനോയ്​ കുര്യനെയായിരുന്നു. എന്നാൽ, യു.ഡി.എഫ്​ സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന്​ ഇൗ ഡിവിഷനിൽ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചിരിക്കുകയാണ്​. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ്​ തില്ല​േങ്കരി ഡിവിഷനിൽ തെരഞ്ഞെടുപ്പ്​ നടക്കും. ഇതിൽ ബിനോയ്​ കുര്യൻ ജയിച്ചാൽ അദ്ദേഹം ജില്ല പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറാകും. അതുവരെ ഇ. വിജയൻ വൈസ്​ പ്രസിഡൻറായി തുടരും. വൈസ്​ പ്രസിഡൻറായി കണ്ടാണ്​ സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്ന ബിനോയ്​ കുര്യനെ പാർട്ടി നേതൃത്വം തില്ല​​േങ്കരിയിൽ സ്ഥാനാർഥിയാക്കിയത്​. ഏരിയ സെക്രട്ടറി സ്ഥാനം രാജിവെച്ചായിരുന്നു അദ്ദേഹം സ്ഥാനാർഥിയായത്​. സി.പി.എം ജില്ല കമ്മിറ്റി അംഗം, ഡി.വൈ. എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിക്കുന്ന പി.പി. ദിവ്യ കണ്ണൂർ സർവകലാശാല മുൻ വൈസ്​ ചെയർമാൻ, സംസ്ഥാന വനിതഫുട്ബാൾ ടീം അംഗം എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്​. സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ഏരിയ സെക്രട്ടറിയുമാണ്​ ഇ. വിജയൻ. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻറ്​ ആയിരുന്നു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ്​, സഹകരണ ബാങ്ക് പ്രസിഡൻറ്​ എന്നീനിലകളിൽ പ്രവർത്തിച്ചു. ചോതാവൂർ ഈസ്​റ്റ്​ എൽ.പി സ്​കൂൾ പ്രഥമാധ്യാപകനായാണ്​ വിരമിച്ചത്​. ഉളിക്കൽ ഡിവിഷനിൽനിന്ന്​ വിജയിച്ച ലിസി ജോസഫാണ്​ യു.ഡി.എഫി​ൻെറ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനാർഥി. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മികച്ച പ്രസംഗകയും സംഘാടകയുമാണ്​. കേളകം പഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​, പഞ്ചായത്ത് പ്രസിഡൻറ്​, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 24 അംഗ ജില്ല പഞ്ചായത്തിൽ 23 ഡിവിഷനുകളിലാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​. ഇതിൽ എൽ.ഡി.എഫിന്​ 16ഉം യു.ഡി.എഫിന്​ ഏഴും അംഗങ്ങളാണുള്ളത്​. ജില്ല പഞ്ചായത്ത്​ അംഗങ്ങളിൽ മുതിർന്ന അംഗമാണ്​ ഇ. വിജയൻ. തിങ്കളാഴ്​ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കലക്​ടർ ആദ്യം ഇദ്ദേഹത്തിനാണ്​ സത്യവാചകം ചൊല്ലിക്കൊടുക്കുക. മറ്റ്​​ 22 അംഗങ്ങൾക്ക്​ ഡിവിഷൻ ക്രമം അനുസരിച്ച്​ ഇദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുക്കും. 28ന്​ രാവിലെ പത്തിനാണ്​ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ്​. ഉച്ചക്കുശേഷം ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story