Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സർവകലാശാല...

കണ്ണൂർ സർവകലാശാല ബി.എഡ് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

text_fields
bookmark_border
പാനൂർ: കണ്ണൂർ സർവകലാശാലക്ക്​ കീഴിൽ കഴിഞ്ഞ ജൂലൈയിൽ ആരംഭിക്കേണ്ട രണ്ടാം വർഷ വിദ്യാർഥികളുടെ ടീച്ചിങ്​ പ്രാക്ടിസ് കോവിഡുമൂലം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ ആശങ്കയും പ്രതിഷേധവും. ബി.എഡ് വിദ്യാർഥികളുടെ രണ്ടാം വർഷ ക്ലാസുകൾ തീർത്തും നടത്താനാവാത്ത സാഹചര്യത്തിൽ വിദ്യാർഥികൾ സെമസ്​റ്റർ വെച്ചുമാറാൻ ആവശ്യപ്പെടുകയും യൂനിവേഴ്‌സിറ്റി അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരം നാലാം സെമസ്​റ്ററിൽ പഠിക്കേണ്ട വിഷയങ്ങൾ വിദ്യാർഥികൾ ഓൺലൈൻ ആയി പഠിച്ചുവരുകയുമായിരുന്നു. ഈ ക്ലാസുകളുടെ കാര്യത്തിൽ വിദ്യാർഥികളോ കോളജുകളോ ഒരുവിധത്തിലുമുള്ള വിട്ടുവീഴ്ചയും ഉദാസീനതയും കാണിച്ചിരുന്നില്ലെന്നും അവർ പറയുന്നു. ഓൺലൈൻ ക്ലാസ് പൂർത്തിയാക്കി ജനുവരിയിലോ ഫെബ്രുവരിയിലോ സെമസ്​റ്റർ പരീക്ഷയും നടക്കേണ്ടതാണ്. എന്നാൽ, കണ്ണൂർ യൂനിവേഴ്‌സിറ്റി വരുന്ന മാസങ്ങളിൽ പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ടീച്ചിങ്​ പ്രാക്ടിസ് വരുന്ന ജൂലൈയിൽ മാത്രമേ നടത്തൂ എന്നുമാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്ന് അറിയാൻ കഴിഞ്ഞത്. ഈ തീരുമാനം തങ്ങളുടെ ഒരു വർഷം പൂർണമായും നഷ്​ടപ്പെടുത്തുമെന്നും ഭാവിയെ ദോഷകരമായി ബാധിക്കുമെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. അതേസമയം, കേരളത്തിലെതന്നെ മറ്റ് യൂനിവേഴ്‌സിറ്റികൾ ഓൺലൈൻ ആയി ഇതേ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഇതിൽ കേരള സർവകലാശാല ടീച്ചിങ്​ പ്രാക്ടിസ് പൂർത്തീകരിച്ചു. എന്നാൽ, കണ്ണൂർ സർവകലാശാല മാത്രം പരിശീലനം ഓൺലൈനായി നടത്താൻ തയാറാകുന്നില്ല. അധ്യാപക വിദ്യാർഥി പരിശീലനം കൈകാര്യം ചെയ്യുന്ന നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ ഓൺലൈൻ ടീച്ചിങ്​ പ്രാക്ടിസ് അംഗീകരിക്കില്ല എന്നാണ് കണ്ണൂർ സർവകലാശാല പറയുന്നത്. എന്നാൽ, കോവിഡ്​ പശ്ചാത്തലത്തിൽ എൻ.സി.ടി.ഇ ഇറക്കിയ നിർദേശ പട്ടികയിൽ ടീച്ചിങ്​ ഇ​േൻറൺഷിപ്പി​ൻെറ കാര്യത്തിൽ അതത് യൂനിവേഴ്സിറ്റികൾക്ക്​ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കൃത്യമായി പറയുന്നുമുണ്ട്. മറ്റ് യൂനിവേഴ്സിറ്റികൾക്കു ബാധകമാവാത്ത എന്ത് നിയമമാണ് കണ്ണൂരിലുള്ളതെന്നും നഷ്​ടമാകുന്ന ഒരു വർഷത്തിനും നഷ്​ടമായേക്കാവുന്ന ജോലി സാധ്യതകൾക്കും ആര് മറുപടി പറയുമെന്നുമാണ് വിദ്യാർഥികൾ ചോദിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story