Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണിച്ചാറിൽ...

കണിച്ചാറിൽ സി.പി.എമ്മുമായി ധാരണയെന്ന്​​ കോൺഗ്രസ്​ ​പ്രവർത്തകർ

text_fields
bookmark_border
കേളകം: കണിച്ചാർ പഞ്ചായത്തിൽ സി.പി.എമ്മുമായി ധാരണയിലെത്തിയെന്ന് പരസ്യമായി സമ്മതിച്ച് കോൺഗ്രസ് പ്രവർത്തകർ. കണിച്ചാർ പഞ്ചായത്ത് ഒന്നാം വാർഡിലെ കോൺഗ്രസ് പ്രവർത്തകർ കേളകത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം നടത്തിയത്. നേതൃത്വത്തി​ൻെറ തെറ്റായ നിലപാടുകൾക്കെതിരെയായിരുന്നു പ്രാദേശികതലത്തിൽ സി.പി.എമ്മുമായി കൈകോർത്തത്. ഒന്നാം വാർഡായ ഓടംതോട് പ്രാദേശിക തീരുമാനം അട്ടിമറിച്ചാണ് നേതൃത്വം ഇടപെട്ട് സ്ഥാനാർഥികളെ തീരുമാനിച്ചത്. പരാജയപ്പെടില്ല എന്ന നേതൃത്വത്തി​ൻെറ അഹങ്കാരമാണ് ചരിത്ര പരാജയത്തിലേക്ക് കോൺഗ്രസിനെ നയിച്ചത് . പ്രവർത്തകരുടെ ഹിതം അറിഞ്ഞ് നേതൃമാറ്റം നടപ്പാക്കണമെന്നും ഇല്ലെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിലും സമാന സാഹചര്യം ആവർത്തിക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ സണ്ണി മേച്ചേരിയുടെ അധികാര മോഹമാണ് 10ാം വാർഡിൽ ഉൾപ്പെടെ കോൺഗ്രസി​ൻെറ കനത്തതിരിച്ചടിക്ക് കാരണമെന്നും ഒന്നാം വാർഡിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ ഉണ്ടാക്കിയ ധാരണപ്രകാരം എൽ.ഡി.എഫിന് പിന്തുണ നൽകുമെന്നും ധാരണപ്രകാരം അംഗത്തിന്​ പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യം വരുകയാണെങ്കിൽ നിലപാടിൽ മാറ്റമുണ്ടാകുമെന്നും പ്രവർത്തകർ പറഞ്ഞു. കണിച്ചാർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം ഹൻസ് തോമസ്, പ്രവർത്തകരായ വി.എം. തോമസ്, കെ.വി. മണി, വി.എം. ബെന്നി, സിബി കുര്യൻ, സെബാസ്​റ്റ്യൻ തോട്ടത്തിൽ, വി.എം. ജോഷി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story