Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂത്ത് കോൺഗ്രസ് വനിത...

യൂത്ത് കോൺഗ്രസ് വനിത നേതാവി​െൻറ വീടിനുനേരെ ആക്രമണം

text_fields
bookmark_border
യൂത്ത് കോൺഗ്രസ് വനിത നേതാവി​ൻെറ വീടിനുനേരെ ആക്രമണം പാനൂർ: യൂത്ത് കോൺഗ്രസ് വനിത നേതാവി​ൻെറ വീടിനു നേരെ ആക്രമണം. പാനൂർ ലക്ഷംവീട് കോളനിക്ക് സമീപത്തെ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി വി.കെ. ഷിബിനയുടെ 'കോരാലയം' വീടിനുനേരെയാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസും പിറ്റേ ദിവസവും ആക്രമണം നടന്നത്. കല്ലേറിൽ ജനൽചില്ല്​ തകർന്നു. പാനൂർ നഗരസഭ രണ്ടാം വാർഡിലെ യു.ഡി.എഫ് ബൂത്ത് ഏജൻറായിരുന്നു ഷിബിന. കെ.പി.സി.സി സെക്രട്ടറി സജീവ് ജോസഫ്, ഡി.സിസി സെക്രട്ടറി കെ.പി. സാജു, വിനീഷ് ചുള്ളിയാൻ, സുധീപ് ജയിംസ് തുടങ്ങിയ നേതാക്കൾ വീട് സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പാനൂരിൽ പ്രതിഷേധ പ്രകടനം നടത്തി.
Show Full Article
TAGS:
Next Story