Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവോട്ടെടുപ്പ്​...

വോട്ടെടുപ്പ്​ കേന്ദ്രങ്ങളിലെ മാലിന്യം നീക്കി

text_fields
bookmark_border
ചെറുപുഴ: വോട്ടിങ്​ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച സ്‌കൂളുകളുടെയും അംഗന്‍വാടികളുടെയും പരിസരങ്ങളില്‍ ശേഷിച്ച മാലിന്യം ആരോഗ്യ വകുപ്പി​ൻെറ നേതൃത്വത്തില്‍ നീക്കം ചെയ്തു. വോട്ടെടുപ്പു കേന്ദ്രങ്ങളുടെ പരിസരത്ത്​ രാഷ്​ട്രീയ പാര്‍ട്ടികള്‍ തയാറാക്കിയ സ്ലിപ് വിതരണ കേന്ദ്രങ്ങളും അവിടെ ശേഷിച്ച മാലിന്യവും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ നീക്കം ചെയ്തിരുന്നു. ചിലയിടങ്ങളിലൊഴികെ പരസ്യ ബോര്‍ഡുകളും മറ്റും നീക്കം ചെയ്തിട്ടുമുണ്ട്. വോട്ടെടുപ്പ്​ കേന്ദ്രങ്ങളുടെ ശുചീകരണം മാത്രമായിരുന്നു അവശേഷിച്ചത്. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യവകുപ്പ്​ അധികൃതര്‍ നേരിട്ടു വോട്ടെടുപ്പു കേന്ദ്രങ്ങള്‍ ശുചീകരിക്കുകയായിരുന്നു. കോവിഡ് രോഗികളും വോട്ടുചെയ്യാനെത്തിയ സാഹചര്യം കൂടി കണക്കിലെടുത്ത്​ പി.പി.ഇ കിറ്റ്​ ധരിച്ചാണ് ജീവനക്കാര്‍ വോട്ടെടുപ്പു കേന്ദ്രങ്ങളില്‍ നിന്ന്​ മാലിന്യം ശേഖരിച്ചത്. ഇവ തരംതിരിച്ചു മാലിന്യസംസ്‌കരണ കേന്ദ്രങ്ങളിലേക്കയക്കും. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനുപിന്നാലെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാവുകയും അവരെല്ലാം ഇലക്​ഷന്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ടു തിരക്കിലാവുകയും ചെയ്തതോടെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. ഇനി പുതിയ ഭരണസമിതി വന്ന്​ കാര്യങ്ങള്‍ ഏറ്റെടുക്കുന്നതുവരെ ആരോഗ്യ, ശുചിത്വ പ്രവര്‍ത്തനങ്ങളും മാലിന്യ നിര്‍മാര്‍ജനവുമെല്ലാം ആരോഗ്യ വകുപ്പി​ൻെറ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story