Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊടവ സംസ്​കാരം...

കൊടവ സംസ്​കാരം വിളംബരം ചെയ്​ത്​ തോക്ക്​ ഉത്സവം

text_fields
bookmark_border
വിരാജ്​പേട്ട: കൊടവ നാഷനൽ കൗൺസിലിൽ (സി.എൻ.സി) 10ാമത്​ തോക്കു ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നാപോക്കിനടുത്ത കൊളക്കേരിയിലാണ്​ ഉത്സവം നടന്നത്​. സി.എൻ.സി ജനറൽ കൺവീനർ എൻ.യു. നാചപ്പയുടെ നേതൃത്വത്തിലാണ്​ ചടങ്ങ്​ തുടങ്ങിയത്​. ഇന്ത്യൻ ഭരണഘടന നൽകിയ അവകാശങ്ങളെ മാനിച്ചു കൊടവരുടെ ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി സി.എൻ.സി സമരം തുടരുമെന്ന്​ അദ്ദേഹം പറഞ്ഞു. തോക്കുകൾ കൊടവരുടെ സാംസ്​കാരിക ചിഹ്​നമാണെന്നും അവയെ ആരാധന ഭാവത്തോടെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൊടവർക്ക് പട്ടികവർഗ പദവി നൽകണമെന്നതടക്കമുള്ള 12 പ്രമേയങ്ങൾ പാസാക്കി. രാജ്യസഭ മെംബർമാരായ ബി.കെ. ഹരിപ്രസാദ്​, കുപേന്ദ്ര റെഡ്ഡി എന്നിവർക്ക്​ ഇത്തവണത്തെ ഗാൺ കാർണിവൽ ബഹുമതി നൽകി ആദരിച്ചു. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story