Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2020 12:01 AM GMT Updated On
date_range 18 Dec 2020 12:01 AM GMTപാനൂർ മേഖലയിൽ പരക്കെ അക്രമം
text_fieldsbookmark_border
പാനൂർ: തെരഞ്ഞെടുപ്പിനെ തുടർന്ന് . പാലത്തായിൽ യു.ഡി.എഫ് പ്രകടനത്തിനുനേരെ അക്രമം നടന്നു. രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ലീഗ് വിമത മത്സരിച്ച പാലത്തായി ഏഴാം വാർഡിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി പ്രീത അശോകിൻെറ വിജയാഹ്ലാദ പ്രകടനത്തിന് നേരെയാണ് തിരുവങ്ങോത്ത് സംഘർഷമുണ്ടായത്. മത്തത്ത് അശോകൻ (64), കല്ലം കുന്നുമ്മൽ ഉപേഷ് (30) എന്നിവർക്ക് പരിക്കേറ്റു. ഇരുവരേയും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാനൂർ പൊലീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി കെ. ഷിബിനയുടെ വീടിനു നേരെയും അക്രമം നടത്തി. രാത്രി 11ഓടെ കല്ലേറിൽ ജനൽച്ചില്ലുകൾ തകർന്നു. പാനൂർ പൊലീസിൽ പരാതി നൽകി. വള്ളങ്ങാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ വൈശാഖിൻെറ വീടിനു നേരെ ബുധനാഴ്ച അർധരാത്രിയോടെ സി.പി.എം സംഘം ബോംബെറിഞ്ഞതായാണ് പരാതി. പാനൂർ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story