Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകള്ളവോട്ടിലൂടെ...

കള്ളവോട്ടിലൂടെ ജനാധിപത്യം അട്ടിമറിച്ചു -പാച്ചേനി

text_fields
bookmark_border
തളിപ്പറമ്പ്: പരിയാരം പഞ്ചായത്ത് ചെറിയൂർ വാർഡിൽ കള്ളവോട്ടിലൂടെയാണ് സി.പി.എം വിജയിച്ചതെന്ന് ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി. സംഭവത്തിൽ കള്ളവോട്ടിന് കൂട്ടുനിന്ന പ്രിസൈഡിങ്​ ഓഫിസർ അടക്കമുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പാച്ചേനി പറഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ ആക്രമണത്തിനിരയായ യു.ഡി.എഫ് സ്ഥാനാർഥിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകോടതി നിർദേശമുണ്ടായിട്ടും മതിയായ സംരക്ഷണം നൽകാൻ പൊലീസ്​ തയാറായില്ല. തെരഞ്ഞെടുപ്പ് ദിവസം അവസാന മണിക്കൂറിൽ നൂറുകണക്കിന് സി.പി.എമ്മുകാർ പോളിങ്​ ബൂത്തിന് മുന്നിൽ തമ്പടിച്ച് ബൂത്ത് ​ൈകയേറി. ഒന്നര മണിക്കൂർ കൊണ്ട് മൂന്നുറോളം കള്ളവോട്ടുകളാണ് ചെയ്തത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സതീശൻ പാച്ചേനി പറഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ ചെറിയൂർ വാർഡ് യു.ഡി.എഫ് സ്ഥാനാർഥി പി.വി. ശ്രീജയുടെ വീടിനുനേരെയാണ്​ ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന്​ യു.ഡി.എഫ് ആരോപിച്ചു. മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ, എം.വി. രവീന്ദ്രൻ, പി.വി. അബ്​ദുൽ ഷുക്കൂർ, രാജീവൻ വെള്ളാവ് തുടങ്ങിയവരും ഡി.സി.സി പ്രസിഡൻറിനൊപ്പമുണ്ടായിരുന്നു.
Show Full Article
TAGS:
Next Story