Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് ഓഫിസിന്...

കോൺഗ്രസ് ഓഫിസിന് മുന്നിൽ കരിങ്കൊടി കെട്ടി

text_fields
bookmark_border
ശ്രീകണ്ഠപുരം: തമ്മിലടിയെ തുടർന്ന് ഭരണം നഷ്​ടപ്പെട്ട പയ്യാവൂരിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി അണികൾ. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പയ്യാവൂരിൽ ഗ്രൂപ് കളിയെ തുടർന്ന് ഇത്തവണ വൻ പരാജയമാണുണ്ടായത്. 22 വർഷത്തിനുശേഷം സി.പി.എം ഭരണം പിടിച്ചപ്പോൾ മണ്ഡലം പ്രസിഡൻറിനെതിരെയും മറ്റും അണികൾ രംഗത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. നവ മാധ്യമങ്ങളിലടക്കം പ്രതിഷേധം അലയടിച്ചിരുന്നു. അതിനിടെയാണ് പയ്യാവൂർ മണ്ഡലം കമ്മിറ്റി ഓഫിസായ ഇന്ദിര ഭവനുമുന്നിൽ കരിങ്കൊടി കെട്ടിയത്. ആരാണ് കരിങ്കൊടി കെട്ടിയതെന്ന് കണ്ടെത്താനായില്ല. ചില നേതാക്കൾ ഇടപെട്ടാണ് അഴിച്ചുമാറ്റിയത്.
Show Full Article
TAGS:
Next Story