Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാലനാണ് താരം;...

ബാലനാണ് താരം; മലപ്പട്ടത്ത് ചരിത്രം വഴിമാറി

text_fields
bookmark_border
ശ്രീകണ്ഠപുരം: സംസ്ഥാനത്തെ ഇടതി​ൻെറ എതിരില്ലാ കോട്ടയായ മലപ്പട്ടത്ത് ചരിത്രം തിരുത്തി കോൺഗ്രസ്. പഞ്ചായത്ത് രണ്ടാം വാർഡായ അഡൂരിലാണ് ആദ്യമായി കോൺഗ്രസ് അക്കൗണ്ട് തുറന്നത്. കോൺഗ്രസിലെ പി. ബാലകൃഷ്ണനാണ് 51 വോട്ടി​ൻെറ ഭൂരിപക്ഷത്തിന് വിജയിച്ചത്. ബാലകൃഷ്ണൻ 345 വോട്ട് നേടിയപ്പോൾ സി.പി.എം സ്ഥാനാർഥി അമ്പിലോത്ത് നാരായണന് 294 വോട്ട് മാത്രമാണ് ലഭിച്ചത്. 20 വർഷം മുമ്പ് ചൂളിയാട് വാർഡിൽ ലീഗ് സ്ഥാനാർഥി ജയിച്ചതൊഴിച്ചാൽ യു.ഡി.എഫിന് നിലവിൽ ബാലകൃഷ്ണ​ൻെറ വിജയം മാത്രമാണുള്ളത്. ഇതോടെ ബാലൻ താരമാവുകയും ചെയ്തു. ഇത്തവണ അഞ്ച് സീറ്റിൽ എൽ.ഡി.എഫ് മലപ്പട്ടത്ത് എതിരില്ലാതെ ജയിച്ചിരുന്നു. ഒരുസീറ്റ് കോൺഗ്രസ് നേടിയതി​ൻെറ ഞെട്ടലിലാണ് ഇടതുപക്ഷം. മലപ്പട്ടത്തെ ഓട്ടോ ഡ്രൈവറാണ് ബാലകൃഷ്ണൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story