Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബ്ലോക്കിൽ വലതിന്​...

ബ്ലോക്കിൽ വലതിന്​ നേരിയ ആശ്വാസം

text_fields
bookmark_border
കണ്ണൂർ: കഴിഞ്ഞവർഷം എൽ.ഡി.എഫ്​ തൂത്തുവാരിയ ബ്ലോക്ക്​ പഞ്ചായത്തുകളിൽ ഒന്ന്​ ഇത്തവണ യു.ഡി.എഫിനൊപ്പം. ഒരു ബ്ലോക്കിൽ ബലാബലം. ആകെയുള്ള 11 ബ്ലോക്കിൽ ഇരിട്ടിയാണ്​ ഇക്കുറി യു.ഡി.എഫ്​ തിരിച്ചുപിടിച്ചത്​. ഇരിക്കൂറിൽ ആകെയുള്ള 14 സീറ്റിൽ ഏഴ്​ വീതം എൽ.ഡി.എഫ്​, യു.ഡി.എഫ്​ മുന്നണികൾ നേടി തുല്യ ശക്​തികളായി. കണ്ണൂർ, എടക്കാട്​, പയ്യന്നൂർ, പേരാവൂർ, തളിപ്പറമ്പ്​, കല്യാശ്ശേരി, പാനൂർ, കൂത്തുപറമ്പ്​, തല​േശ്ശരി എന്നീ ബ്ലോക്കുകൾ ഇക്കുറിയും എൽ.ഡി.എഫിനെ തുണച്ചു. ഇരിട്ടി ബ്ലോക്കിൽ ആകെയുള്ള 13 വാർഡുകളിൽ ഏഴ്​ യു.ഡി.എഫും ആറ്​ വാർഡുകൾ എൽ.ഡി.എഫും കരസ്​ഥമാക്കി. അട്ടിമറി സാധ്യതയുള്ള ബ്ലോക്കുകളിലൊന്നായി വലത്​ പാളയം ആദ്യമേ കണക്കുകൂട്ടിയ ​ബ്ലോക്കായിരുന്നു​ ഇരിട്ടി. സീറ്റ്​ തർക്കവും ഭിന്നാഭിപ്രായം മൂലവും മൂന്ന്​ സീറ്റിനാണ്​ ​ യു.ഡി.എഫിന്​ 2015ൽ ഇൗ ബ്ലോക്ക്​ കൈവിട്ടുപോയത്​. ഇത്തവണ സീറ്റ്​ തർക്കങ്ങളില്ലാതെ ഒറ്റക്കെട്ടായി നീങ്ങിയതാണ്​​ യു.ഡി.എഫിന്​ നേട്ടമായത്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാല്​ സീറ്റിന്​ ഭരണം നഷ്​ട്ടപ്പെട്ട ഇരിക്കൂറിലും ഭരണസാധ്യത തന്നെയായിരുന്നു​ യു.ഡി.എഫി​ൻെറ ആദ്യഘട്ടത്തിലേയുള്ള വിലയിരുത്തൽ. രണ്ട്​ ഡി.സി.സി ജനറൽ സെക്രട്ടറിമാരെ സ്​ഥാനാർഥികളായി രംഗത്തിറക്കിയാണ്​ ശക്​തമായ മത്സരവുമായി യു.ഡി.എഫ്​ ഇൗ തെരഞ്ഞെടുപ്പിനെ നേരിട്ടത്​​. നുച്ച്യാട്​ ഡിവിഷനിൽ കെ.പി.സി.സി മറ്റൊരു സ്​ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തിൽ ഇദ്ദേഹം പിന്മാറിയത്​ യു.ഡി.എഫിന്​ ആശ്വാസമായിരുന്നു. കഴിഞ്ഞകാലങ്ങളിൽ ബ്ലോക്കുകൾ കേ​ന്ദ്രീകരിച്ച്​ കൂടുതൽ പ്രവർത്തനം നടത്താതിരുന്ന യു.ഡി.എഫ്​ പ്രചാരണത്തിന്​​ പ്രത്യേകം നേതാക്കൾക്ക്​ ചുമതല കൊടുത്തായിരുന്നു ബ്ലോക്കുകൾ പിടിക്കാൻ ഇത്തവണ രാഷ്​ട്രീയ നീക്കം നടത്തിയത്​. അതിനാൽ, പ്രചാരണത്തി​ൻെറ ഒരോ ഘട്ടത്തിലും ബ്ലോക്കിലും ഇത്തവണ വീറും വാശിയും നിലനിന്നിരുന്നു. എന്നാൽ, കഴിഞ്ഞ തവണ രണ്ട്​ സീറ്റി​ൻെറ വ്യത്യാസത്തിൽ​ യു.ഡി.എഫിന്​ നഷ്​ടമായ തളിപ്പറമ്പ്​ ​​ബ്ലോക്ക്​ ഇക്കുറിയും തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ല. 16 വാർഡുകളിൽ ഇത്തവണ പത്തെണ്ണം എൽ.ഡി.എഫ്​ നേടിയ​േപ്പാൾ ആറെണ്ണമാണ്​ യു.ഡി.എഫിനൊപ്പം നിന്നത്​. പാനൂർ, തലശ്ശേരി ​ബ്ലോക്കുകളിൽ എൽ.ഡി.എഫിന്​ എതിരില്ല. എടക്കടേ്​ ഏഴ്​ ഇടതിനൊപ്പവും ആറ്​ വാർഡുകൾ വലതിനൊപ്പവും നിലകൊണ്ടു. കണ്ണൂർ ബ്ലോക്കിനും എൽ.ഡി.എഫിന്​ വ്യക്​തമായ ആധിപത്യമാണ്​. 13 വാർഡുകളിൽ പത്തെണ്ണം എൽ.ഡി.എഫും മൂന്നെണ്ണം യു.ഡി.എഫും നിലനിർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story