പയ്യന്നൂർ: ജില്ലയിൽ ഇടതടവില്ലാതെ വിജയഭേരി മുഴക്കുന്ന ഇടതു കോട്ടകളിൽ ഒന്നാണ് പയ്യന്നൂർ. ഏത് കൊടുങ്കാറ്റിലും ഉലയാത്ത ചെങ്കോട്ട. തുടക്കം മുതൽ തുടങ്ങിയ വിജയഭേരി ആവർത്തിക്കുക മാത്രമല്ല കൂടുതൽ തിളങ്ങുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13ൽ 10 ഡിവിഷനുകളും നേടിയാണ് ഇടതുഭരണം ഉറപ്പിച്ചത്. ഇക്കുറി അത് 12 ആയി വർധിപ്പിക്കാൻ എൽ.ഡി.എഫിനായി. പുളിങ്ങോം ഡിവിഷൻ മാത്രമാണ് എൽ.ഡി.എഫിന് നഷ്ടപ്പെട്ടത്. ഇവിടെ പ്രമുഖ നേതാവ് ഡി. അഗസ്തിനാണ് പരാജയപ്പെട്ടത് എന്നതാണ് സി.പി.എമ്മിൻെറ നഷ്ടം. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ കെ. പൗലോസാണ് ഈ ഡിവിഷനിൽ വിജയിച്ചത്. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിൻെറ ഇടതു മുന്നണി പ്രവേശം മലയോര മേഖലയിലെ ഇടതു വിജയത്തിന് കാരണമായി. കഴിഞ്ഞതവണ യു.ഡി.എഫ് ജയിച്ച പ്രാപ്പൊയിൽ, പാടിയോട്ടുചാൽ ഡിവിഷനുകളാണ് ഇക്കുറി എൽ.ഡി.എഫ് പിടിച്ചെടുത്തത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 11:59 PM GMT Updated On
date_range 2020-12-17T05:29:44+05:30ഇടത് കരുത്ത് വർധിപ്പിച്ച് പയ്യന്നൂർ ബ്ലോക്ക്
text_fieldsNext Story