Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപോളിങ്​ വിവരങ്ങള്‍...

പോളിങ്​ വിവരങ്ങള്‍ തത്സമയം; താരമായി പോള്‍ മാനേജര്‍

text_fields
bookmark_border
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പി​ൻെറ പോളിങ്​ വിവരങ്ങള്‍ കൃത്യമായും വേഗത്തിലും തത്സമയം അറിയാന്‍ സഹായകമായത് പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍. ജില്ലയിലെ എല്ലാ പോളിങ്​ സ്​റ്റേഷനുകളില്‍ നിന്നുമുള്ള വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയാനും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിരീക്ഷിക്കാനുമാണ് പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തത്. രാവിലെ ഏഴിന്​ പോളിങ്​ ആരംഭിച്ചതു മുതല്‍ പോളിങ്​ തീരും വരെയുള്ള ഓരോ വിവരങ്ങളും വളരെ വേഗത്തിലും കൃത്യതയോടെയും പോള്‍ മാനേജറിലൂടെ അപ്‌ഡേറ്റ് ചെയ്തത് മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ സഹായകമായി. രാവിലെ ഏഴുമുതല്‍ പോളിങ്​ അവസാനിക്കുന്നതുവരെ അരമണിക്കൂര്‍ ഇടവേളകളില്‍ മാധ്യമങ്ങള്‍ക്ക് പോളിങ്​ ശതമാനം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് നല്‍കിയത് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സൻെററി​ൻെറ കണ്ണൂര്‍ ജില്ല ഓഫിസാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പരീക്ഷിച്ച് വിജയം കണ്ടു. തുടര്‍ന്ന് തെരഞ്ഞെടുപ്പ്​്​ കമീഷ​ൻെറ നിർദേശാനുസരണം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. പ്രിസൈഡിങ്​ ഓഫിസര്‍, ഫസ്​റ്റ്​ പോളിങ്​ ഓഫിസര്‍, സെക്ടര്‍ ഓഫിസര്‍മാര്‍ എന്നിവരെയാണ് ആപ്ലിക്കേഷനില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ചുമതലപ്പെടുത്തിയത്. നെറ്റ്​വര്‍ക്ക് ഇല്ലാത്ത ബൂത്തുകളിലെ വിവരങ്ങള്‍ ബന്ധപ്പെട്ട സെക്ടര്‍ ഓഫിസര്‍മാര്‍ ശേഖരിച്ച് അപ്ഡേറ്റ് ചെയ്തു. വോട്ടിങ്​ മെഷീനുകള്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തുന്നതു മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് കലക്​ഷന്‍ സൻെററില്‍ എത്തിക്കും വരെയുള്ള എല്ലാ വിവരങ്ങളും ആപ്പില്‍ ലഭ്യമായി. ഓരോ മണിക്കൂറിലുമുള്ള പോളിങ്​ ശതമാനമടക്കമുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ പോള്‍ മാനേജര്‍ ആപ്പിനു കഴിയുന്നതിനാല്‍ പോളിങ്​ ഉദ്യോഗസ്ഥര്‍ പുറപ്പെടുന്നതു മുതല്‍ തിരികെയെത്തും വരെയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും തത്സമയം ലഭിച്ചു. ഒബ്സര്‍വര്‍, തെരഞ്ഞെടുപ്പ്​ ഓഫിസര്‍, റിട്ടേണിങ്​, അസി. റിട്ടേണിങ്​ ഓഫിസര്‍മാര്‍, പൊലീസ് തുടങ്ങിയവരുടെ കോണ്‍ടാക്​ട്​ നമ്പറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. വോട്ടിങ്​ മെഷീന്‍ തകരാറുകള്‍, അവ പരിഹരിച്ചതി​ൻെറ വിവരങ്ങള്‍, ക്രമസമാധാന പ്രശ്നങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ മൂലം പോളിങ്​ സ്​റ്റേഷനില്‍ പോളിങ്​ തടസ്സപ്പെട്ടാല്‍ ആ വിവരങ്ങള്‍ എന്നിവയും പോള്‍ മാനേജറിലൂടെ ലഭിച്ചു. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട pollmanager.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയാണ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, തെരഞ്ഞെടുപ്പ്​ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ക്ക് വിവരങ്ങള്‍ തത്സമയം ലഭ്യമായത്. നെറ്റ്​വര്‍ക്ക് കവറേജ് ഇല്ലാത്ത ഘട്ടങ്ങളില്‍ പോള്‍ മാനേജറില്‍ അപ്ഡേറ്റ് ചെയ്യാന്‍ പറ്റാത്ത വിവരങ്ങള്‍ റിട്ടേണിങ്​ ഓഫിസര്‍മാര്‍ക്ക് പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യാനും സാധിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി ഇ-ഡ്രോപ്, ട്രെന്‍ഡ് തുടങ്ങിയ ആപ്ലിക്കേഷനുകളും നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സൻെറര്‍ വികസിപ്പിച്ചിട്ടുണ്ട്. trend.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം അറിയാം. മാധ്യമങ്ങള്‍ക്ക് തത്സമയ വിവരങ്ങള്‍ മീഡിയ സൻെററിലും ലഭ്യമാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story