പയ്യന്നൂർ: പോളിങ് കഴിഞ്ഞ് കുഞ്ഞിമംഗലത്തും ചെറുതാഴത്തും സംഘർഷം. കുഞ്ഞിമംഗലം അങ്ങാടി ജുമാമസ്ജിദിൽ നിന്ന് മഗ്രിബ് നമസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന മുസലിംലീഗ് പ്രവർത്തകരെ പ്രകടനമായെത്തിയ നൂറോളം പേർ കല്ലെറിയുകയും ഇരുമ്പ് വടിയും മറ്റു മാരകായുധങ്ങളുമായി ആക്രമിക്കുകയും ചെയ്തതായി പറയുന്നു. സംഭവത്തിനു പിന്നിൽ സി.പി.എം ആണെന്ന് ലീഗ് ആരോപിച്ചു. പള്ളി പരിസരത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകളും നിരവധി ബൈക്കുകളും തകർത്തതായും പരാതിയുണ്ട്. ആക്രമണത്തിൽ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറും യു.ഡി.എഫ് കൺവീനറുമായ ടി.പി. മുസ്തഫ, പ്രവർത്തകരായ എം. മുഹമ്മദ് ശരീഫ്, വി.പി. ആരിഫ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചെറുതാഴം പഞ്ചായത്ത് വാർഡ് 15 ലെ യു.ഡി.എഫ് ബൂത്ത് ഏജൻറുമാരായ വി.പി. രാമചന്ദ്രൻ, ടി.വി. കുഞ്ഞിക്കണ്ണൻ എന്നിവരെ പോളിങ് കഴിഞ്ഞ വീട്ടിലേക്ക് മടങ്ങവെ സംഘടിച്ചെത്തിയ ഒരു സംഘം ആക്രമിച്ചതായും പരാതിയുണ്ട്. കള്ളവോട്ട് തടഞ്ഞ വിരോധമാണ് ആക്രമണത്തിനു കാരണമെന്ന് യു.ഡി.എഫ് ആരോപിച്ചു. ഇവരെയും പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. PYR Sangarsham5.jpg കുഞ്ഞിമംഗലത്ത് അക്രമികൾ തകർത്ത ഓട്ടോറിക്ഷ
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2020 12:02 AM GMT Updated On
date_range 2020-12-15T05:32:57+05:30കുഞ്ഞിമംഗലത്തും ചെറുതാഴത്തും സംഘർഷം
text_fieldsNext Story