കണ്ണൂർ: സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനും എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സഹദേവനും സഞ്ചരിച്ച വാഹനത്തിനുനേരെ മുസ്ലിം ലീഗ് നടത്തിയ ആക്രമണശ്രമത്തിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രതിഷേധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ പൊതുവേ സമാധാനപരമായാണ് നടന്നത്. എന്നാൽ, മയ്യിൽ നെല്ലിക്കപ്പാലത്തും മാടായി പുതിയങ്ങാടിയിലും ലീഗുകാർ അക്രമം നടത്തി. പരിക്കേറ്റവരെ സന്ദർശിക്കാനായി സി.പി.എം ജില്ല സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറും നെല്ലിക്കപ്പാലത്ത് പോയി. വീട്ടിലായിരുന്നു ആദ്യ സന്ദർശനം നടത്തിയത്. ബന്ധുക്കളെ സന്ദർശിച്ചതിനുശേഷം ജില്ല കമ്മിറ്റിയുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു ലീഗുകാർ ആയുധങ്ങളുമായി വാഹനത്തിനുനേരെ ചീറിവന്നത്. ഉടൻ ഡ്രൈവർ വാഹനം ഓടിച്ചുപോയതുകൊണ്ടാണ് രക്ഷപ്പെട്ടത്. യു.ഡി.എഫിൻെറ ഇത്തരം ഹീന നടപടികളിൽ പ്രതിഷേധിക്കാൻ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2020 12:02 AM GMT Updated On
date_range 2020-12-15T05:32:05+05:30അക്രമ ശ്രമം: സി.പി.എം പ്രതിഷേധിച്ചു
text_fieldsNext Story