പയ്യന്നൂർ: എരമം -കുറ്റൂർ ഗ്രാമപഞ്ചായത്തിലെ കുറ്റൂരിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് മർദനമേറ്റു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മാതമംഗലം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറുമായ ശ്രീധരൻ ആലന്തട്ടയെയാണ് പരിക്കുകളോടെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ട് 4.10 ഓടെയാണ് സംഭവം. കുറ്റൂർ യു.പി സ്കൂളിലെ ബൂത്തിൽ ബൂത്ത് ഏജൻറ് കൂടിയായ ശ്രീധരനെ ബൂത്തിൽ കയറി മർദിച്ചതായാണ് പരാതി. പയ്യന്നൂർ നഗരസഭയിലെ 44ാം വാർഡിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയും ബൂത്ത് ഏജൻറുമായ പി.ടി.പി സജിദയെ ഒരു സംഘം എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും ചീഫ് ഏജൻറ് ടി.കെ. മുഹമ്മദ് റിയാസിനെ മർദിക്കുകയും ചെയ്തതായി പരാതിയുണ്ട്. പയ്യന്നൂർ നഗരസഭ വാർഡ് മൂന്നിൽ വെള്ളൂർ ഈസ്റ്റ് ജനത സൊസൈറ്റി ബൂത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കച്ചേരി രമേശൻ, ബൂത്ത് ഏജൻറ് എന്നിവരെ പോളിങ് സ്റ്റേഷനിൽ ഒരു സംഘം മർദിച്ചതായും പരാതിയുണ്ട്. തായിനേരിയിൽ മുൻ കൗൺസിലർ മുസ്ലിം ലീഗിലെ എം.കെ. ഷമീമയെ ഒരു സംഘം തടഞ്ഞുവെച്ചതായും യു.ഡി.എഫ് ആരോപിച്ചു. രാമന്തളി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ യു.ഡി.എഫ് ഏജൻറുമാരായ ടി.പി. അഫ്സൽ, സി.എം.കെ. കമറുസമാൻ എന്നിവർക്ക് മർദനമേറ്റു. കാങ്കോൽ-ആലപ്പാമ്പ് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ഉഷയെ മർദനമേറ്റ പരിക്കുകളോടെ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2020 12:01 AM GMT Updated On
date_range 2020-12-15T05:31:53+05:30സ്ഥാനാർഥികൾക്ക് മർദനമേറ്റു
text_fieldsNext Story