Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരഞ്ഞെടുപ്പ് ആക്രമണം;...

തെരഞ്ഞെടുപ്പ് ആക്രമണം; യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്ക്

text_fields
bookmark_border
തളിപ്പറമ്പ്: തദ്ദേശതെരഞ്ഞെടുപ്പിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ സംഘർഷം അരങ്ങേറി. ആക്രമണത്തിൽ നിരവധി യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പരിയാരം പഞ്ചായത്ത് തലോറ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയും വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറിയുമായ പി. സാജിദ ടീച്ചർക്ക് നേരെ ​ൈകയേറ്റം നടന്നു​. ബൂത്ത് ഏജൻറിനും ആക്രമണത്തിൽ പരിക്കേറ്റു. കൊയ്യം പാറക്കാടിയിൽ കെ. സുധാകരൻ എം.പിയുടെ പ്രസ് സെക്രട്ടറി മനോജ് പാറക്കാടിയും (47) ആക്രമണത്തിനിരയായി. ഇരുവരെയും തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയ്യിൽ പഞ്ചായത്ത്​ 12ാം വാർഡായ ചെറുപഴശ്ശി ബൂത്ത് ഏജൻറായ യൂത്ത് ലീഗ് മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഇ.കെ. നിയാസ് (34), തൈലവളപ്പ് ശാഖ പ്രസിഡൻറ്​ പി.പി. സുബൈർ (37), കാലടി ശാഖ സെക്രട്ടറി പി.വി. ഷഫീർ (23), തൈലവളപ്പ് ശാഖ എം.എസ്.എഫ് സെക്രട്ടറി വി.കെ. മുഹമ്മദ് ജാസിർ (23), കോൺഗ്രസ് പ്രവർത്തകൻ എ. മഹേഷ് (38) എന്നിവരും ആക്രമണത്തിനിരയായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബൂത്തിൽനിന്ന്​ പുറത്തിറങ്ങുന്നതിനിടെ ആക്രമി​ച്ചെന്നാണ് ഇവരുടെ പരാതി. അമ്പതംഗ സി.പി.എം പ്രവർത്തകർ ആക്രമിച്ചതായാണ്​ യു.ഡി.എഫ് നേതൃത്വം പറയുന്നത്. ഇവരെയും തളിപ്പറമ്പിലെ സ്വകാര്യ ആശുത്രിയിൽ പ്രവേശിപ്പിച്ചു. ബൂത്തിൽ കള്ളവോട്ട് ചലഞ്ച് ചെയ്തതി​ൻെറ പേരിലാണ് തന്നെ ആക്രമിച്ചതെന്ന് മനോജ് പാറക്കാടിയുടെ പരാതിയിൽ പറയുന്നു. എട്ട് സി.പി.എം പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയായിരുന്നത്രെ. ജില്ല പഞ്ചായത്ത് പരിയാരം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി അസ്മിന അഷ്റഫി​ൻെറ ഏജൻറാണ് മനോജ്. തലോറ വാർഡ് യു.ഡി.എഫ് ബൂത്ത് ഏജൻറും മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകനുമായ എം. സിയാദിന് ആക്രമണത്തിൽ പരിക്കേറ്റു. ബൂത്തിൽനിന്ന്​ ഇറങ്ങുമ്പോൾ നാല് സി.പി.എം പ്രവർത്തകർ കല്ലുകൊണ്ട് തലക്കടി​െച്ചന്നാണ് പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story