Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇടതുമുന്നണി ചരിത്ര...

ഇടതുമുന്നണി ചരിത്ര വിജയം നേടും -മന്ത്രി ഇ.പി. ജയരാജൻ

text_fields
bookmark_border
പാപ്പിനിശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർമാർ​ ഇടതുമുന്നണിക്ക് ചരിത്ര വിജയം നല്‍കുമെന്ന്​ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. അരോളി ഹൈസ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്ഥാന നഗരി കൃഷിക്കാർ വളഞ്ഞിരിക്കുകയാണ്. ഇത് മനസ്സിലാക്കാൻ യു.ഡി.എഫിന്​ സാധിച്ചിട്ടില്ല. ബി.ജെ.പി ആ സമരത്തിന് എതിരാണ്. ഈ ബില്ല് ലോക്​സഭയിൽ വന്നപ്പോൾ അതിനെതിരെ യു.ഡി.എഫിലെ 19 എം.പിമാരും ഒന്നും ശബ്​ദിച്ചില്ല. സൗജന്യമായി കോവിഡ്​ മരുന്ന് നൽകുമെന്നുപറഞ്ഞത് കേ​ന്ദ്രമാണ്​. അതിൽ പ്രതികരിക്കുക മാത്രമാണ് കേരളം ചെയ്തത്. അതിൽ ഒരു തെറ്റുമില്ലെന്നും മന്ത്രി പറഞ്ഞു. ഭാര്യ പി.കെ. ഇന്ദിരയും മകന്‍ രജുവുമൊത്താണ്​ അരോളി ഹൈസ്കൂളിലെ ആറാം നമ്പര്‍ ബൂത്തില്‍ മന്ത്രി എത്തിയത്.
Show Full Article
TAGS:
Next Story