Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനാധിപത്യത്തിന്...

ജനാധിപത്യത്തിന് ദാഹിക്കാതിരിക്കട്ടെ...

text_fields
bookmark_border
box ഇരിട്ടി: തെരഞ്ഞെടുപ്പ് ദിനത്തിൽ ദാഹമകറ്റാൻ കുടിവെള്ള വിതരണവുമായി എസ്.വൈ.എസ്, എസ്.എസ്.എഫ് പ്രവർത്തകർ. ചെടിക്കുളം, പുന്നാട്, ആറളം, കീഴൂർകുന്ന് പോളിങ്​‌ ബൂത്തുകൾക്ക് സമീപമാണ് 'ജനാധിപത്യത്തിന് ദാഹിക്കാതിരിക്കട്ടെ' എന്ന ശീർഷകവുമായി വോട്ടുചെയ്യാൻ ബൂത്തിലെത്തുന്ന മുഴുവൻ വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും കുടിവെള്ളം വിതരണം ചെയ്തത്. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നതിനാൽ കുടിവെള്ള വിതരണം അനുഗ്രഹമായി. ചെടിക്കുളത്ത് മൂസ സഅദി ചെടിക്കുളം, സാജിർ സഖാഫി, ശിഹാബ് പെരുന്തയിൽ, അബൂബക്കർ സഅദി, റമീസ് ചെടിക്കുളം, അഫ്‌നാൻ, സലീത് ചെടിക്കുളം എന്നിവരും പുന്നാട് ടി.കെ. റഷീദ്, റമളാൻ മൗലവി, കീഴൂർ കുന്നിൽ നൗഷാദ് എന്നിവരും നേതൃത്വം നൽകി.
Show Full Article
TAGS:
Next Story