ഇരിട്ടി: ആറളം വീർപ്പാട് കോളനിയിലെയും ആറളം ഫാമിലെയും 50ഓളം പേരുടെ തിരിച്ചറിയൽ രേഖകൾ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് നടപടി. ഞായറാഴ്ച രാത്രി തന്നെ, തിരിച്ചറിയൽ രേഖകൾ വാങ്ങിപ്പോയവർ രേഖകൾ വോട്ടർമാരുടെ വീടുകളിൽ എത്തിക്കുകയായിരുന്നു. ഇതോടെ രേഖകൾ നഷ്ടപ്പെട്ടവർക്കും സുഗമമായി വോട്ടുചെയ്യാനായി. ആറളം സി.ഐ സുധീർ കല്ലൻെറ നേതൃത്വത്തിൽ ബന്ധപ്പെട്ടവർക്ക് നൽകിയ കടുത്ത താക്കീതാണ് പ്രശ്‌ന പരിഹാരമുണ്ടാക്കിയത്. പ്രദേശത്തെ ആദിവാസി വിഭാഗങ്ങളിൽപെട്ട വോട്ടർമാരുടെ തിരിച്ചറിയൽ രേഖകളാണ് വെള്ളിയാഴ്ച ഒരുസംഘം ആളുകൾ വാങ്ങിപ്പോയത്. വോട്ടു ചെയ്യണമെങ്കിൽ തിരിച്ചറിയൽ രേഖകളിൽ സീൽ പതിപ്പിക്കണമെന്ന് പറഞ്ഞാണ് വാങ്ങിയത്. ഇതുസംബന്ധിച്ച് വോട്ടർമാരും കോൺഗ്രസും ജില്ല കലക്ടർക്കും പൊലീസ് മേധാവിക്കും ആറളം പൊലീസിനും പരാതി നൽകിയിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2020 11:58 PM GMT Updated On
date_range 2020-12-15T05:28:04+05:30ആറളത്ത് തട്ടിയെടുത്ത തിരിച്ചറിയൽ രേഖകൾ തിരിച്ചേൽപിച്ചു
text_fieldsNext Story