Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപിതൃസഹോദരനെയും...

പിതൃസഹോദരനെയും കുടുംബാംഗങ്ങളെയും യുവാവ്​ കുത്തിപ്പരിക്കേല്‍പിച്ചു

text_fields
bookmark_border
ചെറുപുഴ: ജോസ്ഗിരിയില്‍ ബന്ധുവായ യുവാവ് പിതൃസഹോദരനെയും കുടുംബാംഗങ്ങളെയും കുത്തിപ്പരിക്കേല്‍പിച്ചു. ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കല്‍ പൗലോസ് (78), ഭാര്യ റാഹേല്‍ (72), ഇവരുടെ മകന്‍ ഡേവിഡ് (47) എന്നിവര്‍ക്കാണ് കുത്തേറ്റത്. പൗലോസി​ൻെറ സഹോദരപുത്രന്‍ ബിനോയ് (40) ആണ് ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പകല്‍ യുവാവ് ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്​ ചെറുപുഴ പൊലീസ് എത്തിയശേഷമാണ് കുത്തേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അക്രമം നടത്തിയശേഷം യുവാവ് ഒളിവില്‍ പോയി. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story