Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപോളിങ്​ ബൂത്തിലേക്കു​...

പോളിങ്​ ബൂത്തിലേക്കു​ പോകു​േമ്പാൾ പേനകൂടി കരുതണം...

text_fields
bookmark_border
കണ്ണൂർ: കോവിഡ് വ്യാപനത്തിനുശേഷമുള്ള ജില്ലയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പായതിനാൽ വോട്ട് ചെയ്യാന്‍ ബൂത്തിലേക്കു പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം ഒരു പേനകൂടി കരുതണം. വോട്ട് ചെയ്യുന്നതിനുമുമ്പ് രജിസ്​റ്ററില്‍ ഒപ്പു​വെക്കുന്നതിന് മറ്റുള്ളവര്‍ സ്പര്‍ശിച്ച പേന ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിത്. തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടര്‍ സ്ലിപ്​, പാസ്പോര്‍ട്ട്, ഡ്രൈവിങ്​ ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച ദേശസാത്​കൃത ബാങ്കി​ൻെറ പാസ്ബുക്ക് എന്നിവയില്‍ ഏതെങ്കിലുമൊന്ന് തിരിച്ചറിയല്‍ രേഖയായി കൈയിലുണ്ടാവണം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിക്കണം. തിരിച്ചറിയല്‍ സമയത്ത് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രം മാസ്‌ക് മാറ്റിയാല്‍ മതി. മാസ്‌ക്​ മാറ്റിയ സമയത്ത് സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും കൈകള്‍ അണുമുക്തമാക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story