Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഘുലേഖ വിതരണം

ലഘുലേഖ വിതരണം

text_fields
bookmark_border
തളിപ്പറമ്പ്: ഹരിത തെരഞ്ഞെടുപ്പ് സന്ദേശം ജനങ്ങളിലെത്തിച്ച് എൻ.എസ്.എസ് വളൻറിയർമാർ ചെയ്തു. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്എസ് വളൻറിയർമാരാണ് തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാകേണ്ടതി​ൻെറ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റ ചട്ടം കർശനമായി നടപ്പാക്കുന്നതിനായാണ് ബോധവത്കരണം. അതിനായി ജില്ല ഭരണകൂടവും ശുചിത്വമിഷനും ചേർന്ന് തയാറാക്കിയ ലഘുലേഖകളും ഹരിത തെരഞ്ഞെടുപ്പു ചട്ടവുമാണ് ജനങ്ങളിലെത്തിച്ചത്. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.വി. രത്നമോളുടെ മേൽനോട്ടത്തിലാണ് ബോധവത്കരണം നടത്തിയത്. വളൻറിയർമാരായ പി.വി. അമൽരാജ്, സി.വി. വിഷ്ണു, കെ. ശ്രീലക്ഷ്മി, എം.വി. അശ്വതി, എന്നിവർ ലഘുലേഖ വിതരണത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:
Next Story