Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിൽ നാടിളക്കി...

കണ്ണൂരിൽ നാടിളക്കി യു.ഡി.എഫ്​; പൊലിപ്പിക്കാതെ ഇടത്​

text_fields
bookmark_border
കണ്ണൂർ: ജില്ലയിൽ യു.ഡി.എഫ്​ കൂടുതൽ കേന്ദ്ര, സംസ്​ഥാന നേതാക്കളെ ഇറക്കി പ്രചാരണം നടത്തിയപ്പോൾ ജില്ലക്കകത്തുള്ള നേതാക്കളാണ്​​ എൽ.ഡി.എഫ്​ പ്രചാരണത്തിന്​ ചുക്കാൻ പിടിച്ചത്​​. മന്ത്രി എം.എം. മണി മാത്രമാണ്​ എൽ.ഡി.എഫ്​ പ്രചാരണത്തിനായി ജില്ലയുടെ​ പുറത്ത്​ നിന്നെത്തിയ സി.പി.എം നേതാവ്​. കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ ഇ.പി. ജയരാജനാണ്​ ജില്ലയിലെ തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾക്ക്​ മുഖ്യ പങ്കുവഹിച്ചത്​. മന്ത്രിമാരായ കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരും തെരഞ്ഞെടുപ്പ്​ യോഗങ്ങളിൽ സജീവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലു​ണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ്​ കമ്മിറ്റികളിൽ മാത്രമാണ്​ പ​െങ്കടുത്തത്​. നാട്ടിലുണ്ടായിട്ടും മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങാത്തതിൽ പ്രതിപക്ഷം രൂക്ഷ വിമർശനമാണ്​ ഉന്നയിച്ചത്​. പിണറായി അജ്​ഞാത വാസത്തിലാണെന്നും രാഷ്​ട്രീയ ആരോപണങ്ങൾക്ക്​ മറുപടി പറയാതെ അദ്ദേഹം ഒളിച്ചോടുകയാണെന്നുമായിരുന്നു കോൺഗ്രസ്​, ബി.ജെ.പി നേതാക്കളുടെ ആരോപണം. എന്നാൽ, മുഖ്യമന്ത്രി പ്രചാരണ പ്രവർത്തനങ്ങൾക്ക്​ നേതൃപരമായ പങ്ക്​ വഹിക്കുന്നുണ്ടെന്നും കോവിഡി​ൻെറ പശ്ചാത്തലത്തിലാണ്​ പരസ്യ ​പ്രചാരണത്തിനിറങ്ങാത്തതെന്നുമായിരുന്നു പാർട്ടിയുടെ വിശദീകരണം. സി.പി.എം മുൻ ജില്ല സെക്രട്ടറിയും കണ്ണൂരിലെ ജനകീയ നേതാവുമായ പി. ജയരാജനും വ്യാപകമായി ജില്ലയിലുടനീളം പ്രചാരത്തിനെത്തിയിരുന്നില്ല. മാലൂർ, പാട്യം, കതിരൂർ മേഖലകളിൽ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. സി.പി.എം സംസ്​ഥാന സെക്രട്ടറി എ. വിജയരാഘവൻ രണ്ട്​ ദിവസത്തെ പ്രചാരണത്തിനായി ജില്ലയിലെത്തി. ജില്ല സെക്രട്ടറി എം.വി. ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ മാസ്​റ്റർ, ഡി.വൈ.എഫ്​.​െഎ സംസ്​ഥാന സെക്രട്ടറി എ.എ. റഹീം എന്നിവരും എൽ.ഡി.എഫി​ൻെറ തെരഞ്ഞെടുപ്പ്​ യോഗങ്ങളിൽ സംബന്ധിച്ചു. സീറ്റ്​ വർധന​ ലക്ഷ്യം വെച്ച്​ യു.ഡി.എഫ്​ കൂടുതൽ നേതാക്കളെ രംഗത്തിറക്കിയായിരുന്നു പ്രചാരണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു ​പ്രചാരണത്തിനായി​ ജില്ലയിൽ ആദ്യമായെത്തിയത്​. തുടർന്ന്​ കോൺഗ്രസ്​ നേതാക്കളായ മുല്ലപ്പള്ളി രാമച​ന്ദ്രൻ, രമേശ്​ ചെന്നിത്തല, കെ.സി. വേണുഗോപാൽ, എം.എം. ഹസൻ, ഷമ മുഹമ്മദ് എന്നിവരും സജീവമായി. ലീഗ്​ നേതാക്കളായ പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ, മുനവറലി ശിഹാബ്​ തങ്ങൾ, യൂത്ത്​ കോൺഗ്രസ്​ നേതാക്കളായ ഷാഫി പറമ്പിൽ, വി.ടി. ബൽറാം എന്നിവരും ജില്ലയിലെത്തി. എൻ.ഡി.എക്കുവേണ്ടി ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, ​പി.കെ. കൃഷ്​ണദാസ്​, സുരേഷ്​ ഗോപി, ​കെ. സുരേന്ദ്രൻ, സന്ദീപ്​ വാര്യർ എന്നിവരാണ്​ പ​െങ്കടുത്തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story